Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Showing posts with label വിശേഷ ദിനങ്ങള്‍. Show all posts
Showing posts with label വിശേഷ ദിനങ്ങള്‍. Show all posts

Monday, September 20

എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍.....




ഇന്ന് 19.9.2010 ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം ജന്മ ദിനം.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19 നു ആയിരുന്നു എന്റെ ബ്ലോഗിന്റെ പിറവി.പൌള്‍ മാസ്റ്റര്‍,സുപ്രിയ ടീച്ചര്‍,മനോജ്‌ മാസ്റ്റര്‍ തുടങ്ങിയവര്‍ അന്ന് തന്ന ക്ലാസ്സ്‌ അനുസരിച്ചാണ് ഞാന്‍ ബ്ലോഗ്‌ നിര്‍മ്മിച്ചത്.എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍.ഒരു തമാശയ്ക്ക് നിര്‍മ്മിച്ച എന്റെ കൊച്ചു ബ്ലോഗില്‍ ഇന്ന് നൂറോളം പോസ്റ്റുകള്‍,ആറായിരത്തോളം സന്ദര്‍ശകര്‍.ഇത് വെറും ഒരു സ്വപ്നം പോലെ തോന്നുന്നു.പേര് പോലെ തന്നെ ഇത്തിരി നേരം ഞാന്‍ ചിലവഴിക്കുന്ന ബ്ലോഗ്‌ അത് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇന്ന് എന്റെ സന്തോഷം വളരെ വലുതാണ്.
ആദ്യമായി ബ്ലോഗറില്‍ പോയതും ബ്ലാങ്ക് ബ്ലോഗ്‌ നിര്‍മിച്ചതും എല്ലാം ഇന്നലെ എന്ന പോലെ ഓര്‍മ്മ വരുന്നു.എന്റെ ഈ ബ്ലോഗ്‌ ഇത്രയും കലാം നില നില്ക്കാന്‍ കാരണം സന്ദര്‍ശകരുടെ അഭിപ്രായങ്ങളാണ്.എന്റെ ഈ വിജയം ബ്ലോഗ്‌ സന്ദര്‍ശകരുടെ പ്രോത്സാഹനമാണ്.എല്ലാ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.ബ്ലോഗ്‌ ല് കമന്റ്‌ ഇടുന്നവര്‍ക്കും ഒരുപാടു നന്ദി.
അവസരത്തില്‍ ബ്ലോഗില്‍ പലപ്പോഴും കമന്റ്‌ ഇടുന്ന ജനാര്‍ദനന്‍ മാസ്റ്റര്‍ നു ഒരു സ്പെഷ്യല്‍ നന്ദിയും ഞാന്‍ അറിയിക്കുന്നു.സര്‍ ന്റെ അഭിപ്രായങ്ങള്‍ വളരെ ഉപകാരപ്രദമാണ്.ബ്ലോഗിലെ കുറവുകളും തെറ്റുകളും എല്ലാം സര്‍ കമന്റ്‌ ലൂടെ അറിയിക്കാറുണ്ട്.അത് എനിക്ക് വളരെ ഉപകരപ്പെടരുണ്ട്.ഇത് പോലെ ഒട്ടേറെ കമന്റ്‌ ഉകളുടെ പ്രോത്സാഹനമാണ് എന്റെ ബ്ലോഗിന്റെ ജീവന്‍.ബ്ലോഗില്‍ പലരും കമന്റ്‌ ഇടാറുണ്ട്.പേരെടുത്തു പറയുന്നില്ലെങ്കിലും എന്റെ ആയിരമായിരം നന്ദി ഞാന്‍ അറിയിക്കുന്നു.
..ഇനിയും എന്റെ ബ്ലോഗ്‌ സന്ദര്ഷിക്കണേ എന്ന് എല്ലാവരോടും പറഞ്ഞു കൊണ്ട് ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Saturday, June 19

ജൂണ്‍ 19 വായന ദിനം


ഇന്ന് ജൂണ്‍ പത്തൊന്‍പതു വായന ദിനം....വായന മികച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വായനയുടെ ആവശ്യഗത വളരെ വലുതാണ്...പൊതുവേ എല്ലാവരും ഇന്ന് വിവരങ്ങള്‍ അറിയാന്‍ ദ്രിശ്യ മാധ്യമങ്ങളെയാണ് ഉപയോഗിക്കാറുള്ളത്...ഇത്തരം അവസരങ്ങളില്‍ വായന മരിച്ചു കൊണ്ടിരിക്കുകയാണ്...ഇന്നലെ എന്റെ സ്കൂളില്‍ ടീച്ചര്‍ ഒരു സര്‍വേ നടത്തി..പത്രം ചിലരൊക്കെ വായിക്കാറണ്ടെങ്കിലും അതിനു പുറമേ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ കുറവാണു...വായന നാം മറക്കരുത് അതിന്റെ പ്രാധാന്യം മറക്കരുതേ...പി എന്‍ പണിക്കരുടെ ചരമദിനം ആണ് വായന ദിനം ആയി നമ്മള്‍ കൊണ്ടാടുന്നത്....ഈ ദിനത്തില്‍ നാം വയനെയും പി എന്‍ പണിക്കരെയും കുഞ്ഞുണ്ണി മാഷെയും ഒക്കെ ഓര്‍ക്കേണ്ടതുണ്ട്..ഈ ആവസരത്തില്‍ നാം കുഞ്ഞുണ്ണി മാഷുടെ വാക്കുകളാണ് ഓര്‍ക്കുക ''വായിച്ചാലും വളരുംവായിച്ചില്ലെങ്കിലും വളരും.വായിച്ചു വളര്‍ന്നാല്‍ വിളയും,വായിക്കാതെ വളര്‍ന്നാല്‍ വളയും''

ഏവര്‍ക്കും വായനാ ദിനാശംസകള്‍..

Tuesday, January 26

റിപബ്ലിക് ദിനാശംസകള്‍




ഇന്ന് നമ്മുടെ ഇന്ത്യ രാജ്യം അറുപത്തി ഒന്നാം റിപബ്ലിക് ദിനം ആഘോഷിക്കുകയാണ്.എല്ലാ സ്കൂള്‍ കളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി റിപബ്ലിക് ദിനം ആഘോഷിക്കാറുണ്ട്.ഇന്ത്യയുടെ 61 ആം റിപബ്ലിക് ദിനത്തില്‍ ഏവര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ റിപബ്ലിക് ദിനാശംസകള്‍ നേരുന്നു.

Thursday, November 12

ദേശീയ പക്ഷി നിരീക്ഷണ ദിനം


വ്യാഴം 12th നവംബര്‍ 2009

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ ഡോ: സാലിം അലി





ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

Sunday, October 25

കേരളപ്പിറവിയും എന്റെ പിറവിയും ഒന്നിച്ച്‌

ഒരു സന്ദോഷ വാര്‍ത്ത.ഈ വരുന്ന നവംബര്‍ ഒന്നാം തിയ്യതി എന്റെ പതിമൂന്നാം പിറന്നാള്‍.ഒപ്പം ഒരു പ്രത്യഗത കൂടിയുണ്ട്.അന്നാണ് നമ്മുടെ കേരളം പിറവി കൊണ്ടത്‌.എന്റെ പിറന്നാള്‍ പ്രമാണിച്ച് ബ്ലോഗ് ഞാന്‍ ഒന്നു മനോഹരമാക്കുന്നു.മാത്രവുമല്ല എന്റെ സന്ദോഷം പങ്കിടാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.

Saturday, October 17

വപ്പയുടെയും ഉമ്മയുടെയും വിവാഹ വാര്‍ഷികം

നന്മ നിറഞ്ഞ വിവാഹ വാര്‍ഷികം ആശംസിക്കുന്നു.








ഒക്ടോബര്‍ 17 .ഇന്നു എന്റെ വപ്പയുടെയും ഉമ്മയുടെം 16 അം വിവാഹ വാര്‍ഷികം.