Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Showing posts with label എന്റെ സൃഷ്ടികള്‍. Show all posts
Showing posts with label എന്റെ സൃഷ്ടികള്‍. Show all posts

Sunday, June 24

ഇനി വീണ്ടും പഴയ പോലെ

എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച്‌ മാസം 26 ആം തിയതി ആണ്. മാസം (ജൂണ്‍ 28 )നു +1 ക്ലാസ്സ്‌ തുടങ്ങുമെന്ന് കേട്ടു.അപ്പൊ ഇനി എല്ലാം പഴയ പോലെ തന്നെ..യഥാര്‍ത്ഥത്തില്‍ സ്കൂളില്‍ ചേര്‍ത്തിയതിനു ശേഷം ഇത്രയും അധികം അവധിക്കാലം എനിക്ക് ആദ്യമായാണ്‌ ലഭിക്കുന്നത്.കാരണം ഇത്തവണ മൂന്നു മാസം അവധി ലഭിച്ചു.തുടക്കത്തില്‍ അവധിക്കാലത്ത്‌ എന്തോക്കെയോ ചെയ്യണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു..എന്നാല്‍ എന്തു കൊണ്ടോ നടന്നില്ല.ആദ്യം കരാട്ടെ പഠിക്കാന്‍ പോകണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു...(അങ്ങിനെയെങ്കിലും തടി ഒന്ന് കുറഞ്ഞു കിട്ടട്ടെ എന്ന് ഞാന്‍ കരുതി)..
എന്നാല്‍ അത് നിനക്ക് ശരിയാവില്ല ,നീ കരാട്ടെ കൂടി പഠിച്ചാല്‍ പിന്നെ ഇണ്ണിയുടെ(ശിഫ അനിയത്തി) കാര്യം പോക്കാണ് എന്ന് വാപ്പ പറഞ്ഞപ്പോള്‍ പൂതി കെട്ടടങ്ങി..പിന്നെ എനിക്ക് തന്നെ തോന്നി കരാട്ടെ വേണ്ട എന്ന്..പിന്നെ എനിക്ക് എന്തേലും നല്ല ക്ലാസ്സ്‌ നു പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു..അതും കുറച്ചു ദിവസം മാത്രം..കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ വേണ്ട എന്ന് ഞാന്‍ പറഞ്ഞു..സ്പോകെന്‍ ഇംഗ്ലീഷും വേണ്ട..അതൊക്കെ കുറെ കണ്ടതല്ലേ..അങ്ങനെ കോഴിക്കോട് ഒരു വ്യക്തിത വികസന ക്ലാസിനു പോകാം എന്ന് തീരുമാനിച്ചു..ശരിക്കും എനിക്ക് അത്തരമൊരു ക്ലാസ്സ് വേണം എന്ന് ഉമ്മയും പറഞ്ഞു..അതിന്റെ ആവശ്യം ഉണ്ടോ?.. ക്ലാസ്സ് രണ്ടു ആഴ്ചക്ക് ശേഷമാണു തുടങ്ങുന്നത്..അത് വരെ കുറച്ചു കമ്പ്യൂട്ടര്‍,ടി വി ,ഗ്രൌണ്ട് ,ഭക്ഷണം ,അടി,വിരുന്നു പോക്ക് തുടങ്ങിയവ ഒക്കെ ആയി ഞാന്‍ ദിവസം കളഞ്ഞു.


എന്നാല്‍ എന്തു കൊണ്ടാണോ എന്നറിയില്ല ക്ലാസിനു പോകാന്‍ കഴിഞ്ഞില്ല..എന്റെ പ്രയതിനനുസരിച്ചുള്ള ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു പോയതാണെന്ന് തോന്നുന്നു..എന്നാല്‍ തവണ ആകെ നടന്നത് ടുഷന്‍ ആണ്..ഇനിയുള്ള ക്ലാസ്സിലേക്കുള്ള ടുഷന്‍ നേരത്തെ തുടങ്ങും എന്നതിനാല്‍ വേഗം പോയി അതിനങ്ങു ചേര്‍ന്നു...നല്ല എസിയും ,സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും ,ക്യാമറയും,പ്രോജെക്ടരും ഒക്കെ ഉള്ള ഒരു കിടിലന്‍ ടുഷന്‍ സെന്റര്‍..(അധികം പൈസ ഒന്നുമില്ലേ)...പിന്നെ തവണ ഞാന്‍ രണ്ടു കാര്യങ്ങള്‍ പഠിച്ചു..ഡ്രൈവിംഗ് ...ഒരു കാര്‍,,ബൈക്ക് സ്വയം ഡ്രൈവ് ചെയ്യാന്‍ ഞാന്‍ പഠിച്ചു..എന്താണെന്നറിയില്ല ..വളരെ പെട്ടന്നാണ് ഞാന്‍ അത് പഠിച്ചത്..വീട്ടില്‍ ഇപ്പോഴാണ്‌ കാര്‍ വാങ്ങുന്നത്. മൂന്നു മാസം ഉപയോഗിച്ചത് കളിക്കാനും,തിന്നാനും,ഒക്കെ ആയിരുന്നെന്നു ഓര്‍ക്കാന്‍ തോന്നുന്നില്ല..90 ദിവസം വെറുതെ കളഞ്ഞു.ഇനി എല്ലാം പഴയ പോലെ..ക്ലാസ്സ്‌ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം..
ഇനി അങ്ങോട്ട്‌ കുറെ പഠിക്കാനുണ്ട്..ബ്ലോഗിങ്ങ് ഒക്കെ നടക്കുമോ എന്ന് ആര്‍ക്കറിയാം..ഏതായാലും നോക്കട്ടെ..ഇടയ്ക്കിടെ ഞാന്‍ ഇവിടെ ഒക്കെ കാണും.....

വേഗം എല്ലാരും ഒന്ന് കമന്റ്‌ ഇട്ടേ..


Wednesday, May 30

എന്റെ ബ്ലോഗ്‌ ഇതു വരെ

പ്രിയപ്പെട്ട ബ്ലോഗ്‌ വായനക്കാരെ,
വളരെ സന്തോഷത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്,.,.ഇന്ന് മെയ്‌ 30 .കൃത്യമായി പറഞ്ഞാല്‍ 2009 സെപ്റ്റംബര്‍ 18 ആം തിയതി മണാശ്ശേരി ബി ആര്‍ സി യില്‍ വച്ച് നടന്ന ഐ ടി ക്യാമ്പിലാണ് ഞാന്‍ ബ്ലോഗ്‌ നിര്മിക്കുന്നതിനെക്കുരിച്ചു പഠിച്ചത്..അന്ന് അവിടെ ട്രെയിനെര്‍ മാരായി വന്ന പോള്‍ മാസ്റ്റര്‍,മനോജ്‌ മാസ്റ്റര്‍,സുപ്രിയ ടീച്ചര്‍ തുടങ്ങിയവരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു..അന്ന് അവിടെ വച്ച് ബ്ലോഗ്‌ ഉണ്ടാക്കുന്നതെങ്ങനെ എന്ന് അവര്‍ എനിക്ക് പഠിപ്പിച്ചു തന്നു..സംഗതി അല്പം രസമായി തോന്നിയതിനാല്‍ ഞാന്‍ എന്റെ അനിയത്തിയുടെ കുറച്ചു കവിതകള്‍ ഇട്ടു..അങ്ങനെയാണ് ഞാനും ഒരു ബ്ലോഗ്ഗര്‍ ആകുന്നതു..പിന്നീട് എനിക്കറിയാവുന്നതും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് എനിക്ക് തോന്നുത്തതും എല്ലാം ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു..ഇപ്പോള്‍ എന്റെ ബ്ലോഗ്‌ ഉണ്ടായിട്ടു രണ്ടു വര്ഷം കഴിഞ്ഞു..ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ആരഭിച്ച ബ്ലോഗ്‌ പത്തില്‍ എത്തിയപ്പോള്‍ എത്രയോ വലുതായിരിക്കുന്നു.


ഇന്നത്തോടെ എന്റെ ബ്ലോഗില്‍ 12,800 വന്നു പോയിരിക്കുന്നു.ഇത് എന്റെ 102 ആം പോസ്റ്റ്‌ ആണ്..ഇത് വരെ എന്റെ ബ്ലോഗില്‍ 280 കമന്റ്‌ പബ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നു..ഇതെല്ലം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു..ഈ വര്ഷം പത്താം ക്ലാസ്സ്‌ ആയതിനാല്‍ അധികം പോസ്റ്റ്‌ ഒന്നും ഇടാന്‍ കഴിഞ്ഞിരുന്നില്ല ..എങ്കിലും ഇപ്പോഴത്തെ എന്റെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ കഴിയുന്നില്ല..എന്റെ ജീവിതത്തില്‍ ഒട്ടേറെ പുരോഗതി സൃഷ്‌ടിച്ച ഒന്നാണ് ഈ ബ്ലോഗ്‌..ഇത്തിരി നേരം എന്നാണ് പേരെങ്കിലും എന്റെ ഒത്തിരി നേരം ഞാന്‍ ഇവിടെയാണ് ചിലവഴിക്കാര്..ഒരുപാട് നല്ല സുഹൃത്തുക്കളെ പരിചയപ്പെടാനും ടെക്നോളജി യുടെ വികാസം നേരിട്ട് മനസ്സിലാക്കാനും എന്നെ സഹായിച്ചത് എന്റെ ഈ ബ്ലോഗ്‌ ആണ്.



.ഇന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ ചില ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ആവശ്യമില്ലാത്തത് നീക്കം ചെയ്യുകയും ചെയ്തു..ഒപ്പം ബ്ലോഗ്‌ തീം ഒന്ന് ചേഞ്ച്‌ ചെയ്തു..പുതിയ സ്റ്റൈല്‍ നെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു..ഇത്രയും കാലം എന്നെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്ത എല്ലാവര്ക്കും ബ്ലോഗ്‌ സന്തര്ഷിക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവര്ക്കും ഞാന്‍ എന്റെ ഒരായിരം നന്ദി അറിയിക്കുന്നു..ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു..നിങ്ങളുടെ പ്രോത്സഹനമില്ലാതെ ബ്ലോഗിങ്ങ് കഴിയില്ല എന്നോര്‍ക്കണേ...കമന്റ് ഇടാന്‍ മറക്കരുതേ...ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുത്തു നിങ്ങളുടെ പരിചയക്കാരെയും എന്റെ  ബ്ലോഗ്‌ കാണാന്‍ ക്ഷണിക്കണേ

Thursday, May 24

വിന്‍ഡോസ്‌ 7 ന്റെ ലോഗോണ്‍ സ്ക്രീന്‍ മാറ്റാം!

ഇന്ന് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു operating സിസ്റ്റം ആണ് വിന്‍ഡോസ്‌ 7.കാണാനുള്ള മികവും ,മെച്ചപ്പെട്ട പ്രവര്‍ത്തന ശീലവും വിന്‍ഡോസ്‌ 7 നെ ഒരു വിജയമാക്കി മാറ്റി..ഇപ്പോള്‍ വിന്‍ഡോസ്‌ 7 എങ്ങനെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം എന്നാണ് ഇവിടെ പറയുന്നത്.വിന്‍ഡോസ്‌ 7 ന്റെ ലോഗോണ്‍ സ്ക്രീന്‍ (ലോഗോണ്‍ ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോ) എങ്ങനെ ചേഞ്ച്‌ ചെയ്യാം എന്നാണ് ഞാന്‍ ഇവിടെ പറയുന്നത്..
ഇതിനി ആദ്യം നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഇത് ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ലോഗോണ്‍ സ്ക്രീനിന്റെ ബാക്ക്ഗ്രൌണ്ട് ചിത്രം,ടെക്സ്റ്റ്‌,സൈസ്,കളര്‍,നോട്സ് തുടങ്ങിയവ എല്ലാം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം.അതിനായി ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ടെസ്ക്ടോപില്‍ ലോഗോണ്‍ സ്ക്രീന്‍ എന്ന ഷോര്‍ട്ട് കട്ട്‌ വരും..അത് ഓപ്പണ്‍ ചെയ്യാവുന്നതാണ്.അല്ലെങ്കില്‍ ഇഷ്ടമുള്ള ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ Set us logon background എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്തും നമുക്ക് ലോഗോണ്‍ സ്ക്രീന്‍ ചേഞ്ച്‌ ചെയ്യാവുന്നതാണ്...അപ്പോള്‍ നമുടെ കമ്പ്യൂട്ടര്‍ കൂടുതല്‍ മനോഹരമാകുമല്ലോ... ചെറിയ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
വിന്‍ഡോസ്‌ 7 മനോഹരമാക്കാനുള്ള കൂടുതല്‍ ടിപ്സ് താമസിയാതെ വരുന്നു..കാത്തിരിക്കുക..



എല്ലാവര്ക്കും ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോരായ്മകളും കമന്റുകളായി രേഖപ്പെടുത്തണേ....


Wednesday, May 9

മലയാളം ഡിക്ഷനറി ജി മെയില്‍ വഴിയും


ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം അറിയാന്‍ ഇതാ ഒരു എളുപ്പ വഴി കൂടി..ഒരു സോഫ്റ്റ്‌വെയര്‍ ഉം ഉപ്ടയോഗിക്കാതെ ജി മെയില്‍,ജി ടോക്ക് ഉപയോഗിച്ച് നമുക്ക് വാക്കുകളുടെ അര്‍ഥം അറിയാം..ജി മെയിലിലും ജി ടാക്കിലും ഫ്രണ്ട്സിനെ ആഡ് ചെയ്യും പോലെ ഓണ്‍ലൈന്‍ ഡിക്ഷനറിയുടെ മെയില്‍ ഐഡി ആഡ് ചെയ്താല്‍ മതി.താമസിയാതെ അവര്‍ നമ്മളെ accept ചെയ്യും.പിന്നെ ഡിക്ഷനറി യുടെ അക്കൗണ്ട്‌ ഓണ്‍ലൈന്‍ ല് കാണുമ്പൊള്‍ അര്‍ഥം അറിയേണ്ട വാക്കുകള്‍ ടൈപ്പ് ചെയ്തു എന്റര്‍ ചെയ്താല്‍ അര്‍ഥം ഉടന്‍ ലഭിക്കും. eng.mal.dict@gmail.com ഇതാണ് ഓണ്‍ലൈന്‍ ഡിക്ഷ്ണറിയുടെ മെയില്‍ ഐഡി.


എല്ലാവര്ക്കും ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോരായ്മകളും കമന്റുകളായി രേഖപ്പെടുത്തണേ~..

Tuesday, April 3

ഐപാഡുകള് സൂക്ഷിച്ച് ഉപയോഗിക്കുക


പുതിയ പുതിയെ ടെക്നോളജികള് വരുമ്പോള് അതിന് പിന്നാലെ ഭ്രാന്തമായി പായുന്നവര് സൂക്ഷിക്കുക. ആപ്പിളിന്റെ ഐപാഡുകള് ഉപയോഗിക്കുന്നവരില് കണ്ണിന് അസുഖമുണ്ടാകാന് സാധ്യത കൂടുതലാണത്രേ. ഐപാഡ്, കംപ്യൂട്ടര്, സ്മാര്ട്ട്ഫോണുകള് എന്നിവ കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളില് പ്രായമായവര്ക്ക് കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള് കാണപ്പെടുന്നു. ചൊറിച്ചിലുണ്ടാകുന്ന ഉണങ്ങി കണ്ണുകള് പോകുന്ന ഡ്രൈ ഐ എന്ന അസുഖമാണ് പ്രധാനമായും ഉണ്ടാകുക. സ്ക്രീനിലേക്ക് വളരെ നേരം തുറിച്ച് നോക്കിയിരിക്കുന്നതിനാലാണ് ഈ പ്രശ്നങ്ങള് പ്രധാനമായുമുണ്ടാകുന്നത്.

Thursday, December 15

മുല്ലപ്പെരിയാര് അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല?

മുല്ലപ്പെരിയാര് അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില് പരിശോധിക്കാം.

1. 2011-ല് പഴക്കം 115 വര്ഷം
2. നിര്മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്ക്കിയും കൊണ്ട്
3. സുര്ക്കിയില് പണിതതില് നിലനില്ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്ദം കൂടും)
5. കണ്സ്ട്രക്ഷന് ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന് സാധ്യത)
6. വെള്ളത്തിന്റെ സമ്മര്ദം കണക്കിലെടുക്കാതെ നിര്മിച്ചത്. സ്​പില്വേകള് ആവശ്യത്തിനില്ല.
7. സുര്ക്കിയും ചുണ്ണാമ്പും അടര്ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്
8. തുടക്കം മുതല്തന്നെ ചോര്ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്ച്ച അടച്ചു
9. പ്രതിവര്ഷം 30.4 ടണ് എന്ന തോതില് 50 വര്ഷത്തിനിടയില് 1500 ടണ്ണിലധികം സുര്ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള് സംഗമിക്കുന്ന സ്ഥലത്തായതിനാല് ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില് (അടിയിലൂടെ ചോര്ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള് ഭീഷണി ഉയര്ത്തുന്നു
14. പെരിയാര് നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള് നശിച്ചു
16. സമ്മര്ദം കുറക്കാന് ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്വേകള് കൂട്ടാനും 1979ല് കേന്ദ്ര ജല കമ്മീഷന് നിര്ദേശം
17. സമ്മര്ദം കുറക്കാന് അണക്കെട്ടിനു മുകളില് കോണ്ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്ക്രീറ്റ് ആവരണം പണിത് ഇന്സ്പെക്ഷന് ഗാലറി നിര്മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല് ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള് ചോര്ച്ച)
19. കേബിള് കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല് മാത്രം)

കരിങ്കല്ലും സര്ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില് ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില് കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന് ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്ന്നാലുള്ള ദുരന്തം മുന്കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില് പണിത അണക്കെട്ടായതിനാല് ഭൂചലനമുണ്ടായാല് അണക്കെട്ടില് പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള് ചിലപ്പോള് അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്ഷത്തില് അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള് വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില് സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള് ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്.കെ. പ്രേമചന്ദ്രന്റെ നിര്ദ്ദേശാനുസരണം 2006 നവംബര് 13 ന് ബേബി ഡാം പരിശോധിച്ച അന്തര്സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര് കെ. ദിവാകരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്ദ്ദം കുറച്ചില്ലെങ്കില് ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കിയിരുന്നു.
അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന് കോവില്, ഇരട്ടയാര് തുടങ്ങിയ പ്രദേശങ്ങളില് നിമിഷങ്ങള്ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില് മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര് വെള്ളം 50 കിലോമീറ്റര് മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര് പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള് ഈ മര്ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില് 15 അടിയോളം ഉയരത്തില് വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില് ഇടുക്കി അണക്കെട്ട് തകര്ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര് പെരിയാര്, ഭൂതത്താന്കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല് ഈ അണക്കെട്ടുകളെയും തകര്ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര് വെള്ളം തള്ളുമ്പോള് പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര് ആലുവ നഗരങ്ങള് വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില് ചേരുന്നതിനാല് ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര് ജില്ലയിലെ കൊടുങ്ങല്ലൂര് ഭാഗങ്ങള് എന്നിവിടങ്ങളില് കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന് സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്, വ്യാപാരസ്ഥലങ്ങള് ഫാക്ടറികള് എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്ന്ന് പകര്ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര് വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര് വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര് പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള് ഉള്ളതില് ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല് വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര് പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്ത്തിയാല് വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും തൃശ്ശൂര് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്, സിംഹവാലന് കുരങ്ങ്, നീര്നായ, നീലഗിരിലാന്ഗര് എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്ഷം മുമ്പ് അണക്കെട്ട് പണിതപ്പോള് രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല് ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള് ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്കുടി, പെരിയാര്കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല് എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര് ഇവിടെ താമസിക്കുന്നുണ്ട്. 
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര് വന്യജീവി സംരക്ഷണ കേന്ദ്രം ഉള്പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്ത്തിയാല് വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള് തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില് നിന്ന് ആനകളും വന്യജീവികളും പിന്വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്ത്തുകയാണ്. ഇതില് നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്ത്തിയാല് പെരിയാര് ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്മേടുകള് മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്ഡ് ലൈഫ് പ്രൊട്ടക്ഷന് ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില് ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല് മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്ന്ന് ഈ പ്രദേശങ്ങള് മുങ്ങിയാല് ഇവര് വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന് പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള് അടക്കമുള്ളവര് ജലനിരപ്പ് ഉയര്ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില് കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര് അണക്കെട്ട് പണിയുമ്പോള് പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല് അണക്കെട്ട് പൊട്ടിയാല് തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന് സാദ്ധ്യതയുള്ള പെരിയാര് നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്തന്നെ അത് തകര്ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില് പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന് ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്ത്തനങ്ങള് നടത്തേണ്ട മാര്ഗ്ഗരേഖകള് ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്ന്നു പൊങ്ങുന്ന സ്ഥലങ്ങള് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില് കാണും. പ്രത്യേക വാര്ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല് ഇന്ഫര്മേഷന് സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള് ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന് കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര് അണക്കെട്ട് തകര്ന്നാല് ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില് വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്ക്കാറിന് സമര്പ്പിക്കുമെന്നും മന്ത്രിമാര് പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില് ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില് ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില് ബ്രിട്ടീഷ് ഭരണാധികാരികള് മുന്പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള് മാത്രമെ അവര് ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര് അണക്കെട്ട് പദ്ധതിയില് നിന്ന് തുടക്കത്തില് തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില് നിന്ന് പിന്നീടിങ്ങോട്ട് 115 വര്ഷം കൊണ്ട് എത്ര കോടികള് പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല് ഞെട്ടലുണ്ടാകും.

60 വര്ഷം കഴിഞ്ഞാല് അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്ലാഭം ഇതില് നിന്ന് കൊയ്യാന് കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന് ചെയ്യാതെ തമിഴ്നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്ക്കുന്നത് ഒന്നുകില് ബ്രിട്ടീഷുകാരുടെ നിര്മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില് കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.
  

Credit:MS 

ഇംഗ്ലണ്ടില് ആപ്പിള് മഴ പെയ്തു!

നിങ്ങള്* റോഡിലൂടെ കാര്* ഓടിച്ചു പോകുമ്പോള്* ആകാശത്ത് നിന്ന് ചുവന്നു തുടുത്ത ആപ്പിളുകള്* താഴേക്ക് പതിച്ചാല്* എന്തു ചെയ്യും? സ്വപ്നത്തില്* മാത്രം സംഭവിക്കുന്ന കാര്യം എന്ന് പറഞ്ഞ് തള്ളിക്കളയാന്* വരട്ടെ, ഇംഗ്ലണ്ടില്* കഴിഞ്ഞ ദിവസം നിരവധി പേരാണ് ആപ്പിള്* മഴ കണ്ട് അമ്പരന്നത്.

ഇംഗ്ലണ്ടിലെ കൊവെന്**ട്രിക്ക് സമീപത്തെ ഒരു റോഡിലൂടെ ബുധനാഴ്ച യാത്ര ചെയ്തവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. ആകാശത്ത് നിന്ന് നൂറുകണക്കിന് ആപ്പിളുകളാണ് താഴേക്ക് പതിച്ചത്. ആപ്പിള്* മഴയ്ക്ക് അകമ്പടിയായി ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഈ റോഡിന്റെ പരിസരങ്ങളില്* എവിടെയും ആപ്പില്* മരങ്ങളില്ല എന്നതാണ് രസകരമായ കാര്യം.

ബ്രിട്ടനില്* കഴിഞ്ഞ ദിവസങ്ങളില്* കൊടുങ്കാറ്റുണ്ടായിരുന്നു. ഏതെങ്കിലും ആപ്പിള്* തോട്ടത്തില്* ശക്തിമായ കാറ്റു വീശിയതിന്റെ ഫലമായാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നിഗമനം.


Credit:MV

Monday, November 7

Sunday, August 14

Monday, June 6

കലക്കന്‍ കളി


ഇതാ ഒരു കലക്കന്‍ കളി...താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ..അപ്പോള്‍ വരുന്ന ഫോട്ടോയുടെ മൂക്കില്‍ മൌസ് പൊയന്റെര്‍ ക്ലിക്ക് ചെയ്യ്..നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഒരു ശക്തനാണ്...നിങ്ങള്ക്ക് അയാളുടെ മൂക്കില്‍ ക്ലിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലേല്‍ നിങ്ങള്‍ ഒരു ഫൂള്‍ ആണ്.....

(ഇത് ഞാന്‍ മറ്റൊരു സൈറ്റ് ല് ന്നു പകര്‍ത്തിയതാണ്...)
ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE TO LINK

Tuesday, April 5

അവധിക്കാലം

<!--[if gte mso 9]> Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

Ah[n-¡m-ew B-{K-ln-¨p sIm-­-§s\

Im-ew I-gn-¨n-cp-s¶m-cp \mÄ.

\o-­­­­ Im-¯n-cn-¸n-\p hn-cm-a-sa¶ t]mÂ

H-cp H-cp \mÄ e-`n-¨p A-h-[n-¡mew.

]-d-ªmepw ]-d-ªm-epw h-än-¯o-cm-¯

B-Ëm-Z-am-bn-cp-s¶³ a-\-ÊnÂ.

¢m-kp-IÄ ,]-co-£-IÄ Xo-cp-hm-\m-bv Rm³

{]mÀ-Y-\ h-gn-]m-Sp-IÄ \-S-¯n-b-tÃm.

H-cp hn-[a-§v IS-¶p In-«n-sb-¶

B-izm-kw a-\-Ên Xp-fp-¼n \n¶p.

F-¶n-s«-´n³ Cu A-h-[n-¡mew

t_m-d-Sn-¨v I-gnbm-t\m..

C-t¸mÄ A-dn-bp-¶p Rm³

ഗ്രൌണ്ടിനേക്കാള്‍ \Ã-Xv hn-Zym-ebw.

]I-cw h-bv-¡m-\m-hm-¯ \m-fp-If-Xv

]mTm-e-b-¯n am-{X-ta DÅq.

Nn-cnbpw I-fnbpw B-tLm-j-hpw FÃmw

]mTm-e-b-¯n-\v-sd am{Xw kz¯v.

Iq-«p-Im-scbpw Ip-«p-Im-cn-I-sfbpw

Im-Wm-sX-sb-´n-\o A-h-[n-¡mew.

tam-l-am-bo-Sp-¶p H-¶p I-­o-Sp-hm³

F-\v-sd {]n-bamw Iq-«p-Imsc.

k-t´m-jhpw X-am-ശ CÃm¯

A-h-[n-¡m-ew F-´n-\v th-Ww \-ap¡v.

A-h-[n-¡m-etam hn-cp-¶p t]mt¡m

]-I-c-am-hnà hn-Zym-e-b-¯n³.

A-h-[n-¡m-ew H-¶p I-gn-bm³

{]mÀ-Y-\ വീണ്ടും തുടങ്ങിയല്ലോ.