Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, June 24

ഇനി വീണ്ടും പഴയ പോലെ

എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച്‌ മാസം 26 ആം തിയതി ആണ്. മാസം (ജൂണ്‍ 28 )നു +1 ക്ലാസ്സ്‌ തുടങ്ങുമെന്ന് കേട്ടു.അപ്പൊ ഇനി എല്ലാം പഴയ പോലെ തന്നെ..യഥാര്‍ത്ഥത്തില്‍ സ്കൂളില്‍ ചേര്‍ത്തിയതിനു ശേഷം ഇത്രയും അധികം അവധിക്കാലം എനിക്ക് ആദ്യമായാണ്‌ ലഭിക്കുന്നത്.കാരണം ഇത്തവണ മൂന്നു മാസം അവധി ലഭിച്ചു.തുടക്കത്തില്‍ അവധിക്കാലത്ത്‌ എന്തോക്കെയോ ചെയ്യണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു..എന്നാല്‍ എന്തു കൊണ്ടോ നടന്നില്ല.ആദ്യം കരാട്ടെ പഠിക്കാന്‍ പോകണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു...(അങ്ങിനെയെങ്കിലും തടി ഒന്ന് കുറഞ്ഞു കിട്ടട്ടെ എന്ന് ഞാന്‍ കരുതി)..
എന്നാല്‍ അത് നിനക്ക് ശരിയാവില്ല ,നീ കരാട്ടെ കൂടി പഠിച്ചാല്‍ പിന്നെ ഇണ്ണിയുടെ(ശിഫ അനിയത്തി) കാര്യം പോക്കാണ് എന്ന് വാപ്പ പറഞ്ഞപ്പോള്‍ പൂതി കെട്ടടങ്ങി..പിന്നെ എനിക്ക് തന്നെ തോന്നി കരാട്ടെ വേണ്ട എന്ന്..പിന്നെ എനിക്ക് എന്തേലും നല്ല ക്ലാസ്സ്‌ നു പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു..അതും കുറച്ചു ദിവസം മാത്രം..കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ വേണ്ട എന്ന് ഞാന്‍ പറഞ്ഞു..സ്പോകെന്‍ ഇംഗ്ലീഷും വേണ്ട..അതൊക്കെ കുറെ കണ്ടതല്ലേ..അങ്ങനെ കോഴിക്കോട് ഒരു വ്യക്തിത വികസന ക്ലാസിനു പോകാം എന്ന് തീരുമാനിച്ചു..ശരിക്കും എനിക്ക് അത്തരമൊരു ക്ലാസ്സ് വേണം എന്ന് ഉമ്മയും പറഞ്ഞു..അതിന്റെ ആവശ്യം ഉണ്ടോ?.. ക്ലാസ്സ് രണ്ടു ആഴ്ചക്ക് ശേഷമാണു തുടങ്ങുന്നത്..അത് വരെ കുറച്ചു കമ്പ്യൂട്ടര്‍,ടി വി ,ഗ്രൌണ്ട് ,ഭക്ഷണം ,അടി,വിരുന്നു പോക്ക് തുടങ്ങിയവ ഒക്കെ ആയി ഞാന്‍ ദിവസം കളഞ്ഞു.


എന്നാല്‍ എന്തു കൊണ്ടാണോ എന്നറിയില്ല ക്ലാസിനു പോകാന്‍ കഴിഞ്ഞില്ല..എന്റെ പ്രയതിനനുസരിച്ചുള്ള ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു പോയതാണെന്ന് തോന്നുന്നു..എന്നാല്‍ തവണ ആകെ നടന്നത് ടുഷന്‍ ആണ്..ഇനിയുള്ള ക്ലാസ്സിലേക്കുള്ള ടുഷന്‍ നേരത്തെ തുടങ്ങും എന്നതിനാല്‍ വേഗം പോയി അതിനങ്ങു ചേര്‍ന്നു...നല്ല എസിയും ,സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും ,ക്യാമറയും,പ്രോജെക്ടരും ഒക്കെ ഉള്ള ഒരു കിടിലന്‍ ടുഷന്‍ സെന്റര്‍..(അധികം പൈസ ഒന്നുമില്ലേ)...പിന്നെ തവണ ഞാന്‍ രണ്ടു കാര്യങ്ങള്‍ പഠിച്ചു..ഡ്രൈവിംഗ് ...ഒരു കാര്‍,,ബൈക്ക് സ്വയം ഡ്രൈവ് ചെയ്യാന്‍ ഞാന്‍ പഠിച്ചു..എന്താണെന്നറിയില്ല ..വളരെ പെട്ടന്നാണ് ഞാന്‍ അത് പഠിച്ചത്..വീട്ടില്‍ ഇപ്പോഴാണ്‌ കാര്‍ വാങ്ങുന്നത്. മൂന്നു മാസം ഉപയോഗിച്ചത് കളിക്കാനും,തിന്നാനും,ഒക്കെ ആയിരുന്നെന്നു ഓര്‍ക്കാന്‍ തോന്നുന്നില്ല..90 ദിവസം വെറുതെ കളഞ്ഞു.ഇനി എല്ലാം പഴയ പോലെ..ക്ലാസ്സ്‌ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം..
ഇനി അങ്ങോട്ട്‌ കുറെ പഠിക്കാനുണ്ട്..ബ്ലോഗിങ്ങ് ഒക്കെ നടക്കുമോ എന്ന് ആര്‍ക്കറിയാം..ഏതായാലും നോക്കട്ടെ..ഇടയ്ക്കിടെ ഞാന്‍ ഇവിടെ ഒക്കെ കാണും.....

വേഗം എല്ലാരും ഒന്ന് കമന്റ്‌ ഇട്ടേ..


15 Comments:

Joselet Joseph said...

അത് കഷ്ടമായിപ്പോയല്ലോ മോനേ....
ഇപ്പോള്‍ അവധിക്കാലത്ത് ക്രിക്കറ്റും ഫുട്ബോളും കളിക്കാന്‍ കൂട്ടുകാരോന്നും നാട്ടിലില്ലേ?

ഡ്രൈവിംഗ് പഠിച്ചത് കൊള്ളാം, പക്ഷെ അത് പിന്നീട് എപ്പോള്‍ വെനെമെന്കിലും ആവാം....

ഈ പ്രായത്തിലെ കളിയും തമാശകളും സമയവും പിന്നീട് ഒരിക്കലും തിരികെ വരില്ല കേട്ടോ!!

എഴുത്തും വായനയും കൂടെ നടക്കട്ടെ!!

സ്നേഹാശംസകള്‍

Thasleem said...

@ജോസെലെറ്റ്‌ എം ജോസഫ്‌ എല്ലാം ഉണ്ട് ...അതും ഉണ്ടായിരുന്നു...

Anonymous said...

Nice videos Thasleem and Very Glad About This.
How To Get A Successful Adsense Account In 2 Mins

ഒരു കുഞ്ഞുമയിൽപീലി said...

എടാ പാടത്തും പറമ്പിലും തുള്ളിച്ചാടി നടക്ക് ,പൂമ്പാറ്റകള്‍ക്ക് പിന്നാലെ തുള്ളിചാട് , മാവിനെ മേല്‍ കല്ലെറിഞ്ഞു മാങ്ങ ആസ്വദിച്ചു കഴിക്കു ,കൂട്ടുകാരോടൊത്ത് കളിക്കൂ .കളിയിലൂടെ മണ്ണിന്റെ മണ മറിയൂ മോനൂ

Thasleem said...

@ഒരു കുഞ്ഞുമയില്‍പീലി
അതൊക്കെ ഒരുപാട് നടന്നതല്ലെ സാറെ...ഇപ്പൊഴാണ് ഒന്നു കുറച്ചതു...

Levis Raju said...

Nice post Thasleem......

ajith said...

പഠനവും ബ്ലോഗിംഗും നന്നായിച്ചെയ്യൂ. ആശംസകള്‍

ഉദയപ്രഭന്‍ said...

കുട്ടികള്‍ക്ക്‌ ബാല്യവും കൌമാരവും നഷ്ടമാവുന്നു. കളിയും ചിരിയും തമാശകളും നഷ്ടമാവാതെ നോക്കണം. ഒപ്പം സൌഹൃദങ്ങളും. വീണ്ടും എഴുതണം . ആശംസകള്‍.

Thasleem said...

എല്ലാവര്ക്കും ഒത്തിരി നന്ദി അറിയിക്കുന്നു..

Anonymous said...

nee alu kollallo :) Nice One

Anonymous said...

Good work mate

റാണിപ്രിയ said...

നന്നായി പഠിക്കൂ ...
നന്നായി ബ്ലോഗ്‌ ചെയ്യൂ...
ആശംസകള്‍ !!

ഷാജു അത്താണിക്കല്‍ said...

വരട്ടെ നല്ല പോസ്റ്റുകൾ

Abbas Mukkam said...

Thasleem.. All the very best dear... How is your school...? I thought you are Koodaranji school

Thasleem said...

Abbasikka---school kalakki...njan koodaranji alla..

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..