Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, May 2

ത്യാഗത്തിന്‍ മധുരം (അനിയത്തിയുടെ കവിത)


ത്യാഗത്തിന്‍ മധുരം
പൂവിടാന്‍ കൊതിച്ചിരുന്ന പൊന്‍മരമേ
നിന്റെ വിങ്ങലുകള്‍ ഞാനറിഞ്ഞിരുന്നെ
പൊന്നോണം വന്നാലും
പൂക്കാലം വന്നാലും നീ പൂവിടുകയില്ലയിരുന്നു
നിന്റെ ശാഖകള്‍ ഇപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു
കായ്‌ കനികളാലും പൂക്കളാലും
നിന്റെ സന്തോഷങ്ങള്‍ എല്ലാം മറന്നൂ നീ
ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു
നിന്‍ ജീവന്‍ ബലിയര്‍പ്പിചപ്പോഴും നീ
ശാഖകള്‍ ഞങ്ങള്‍ക്കായി നല്‍കുന്നു
മക്കളാം കായ്‌കനികള്‍ നല്‍കിയെന്നും
മധുരങ്ങള്‍ ഞങ്ങള്‍ക്കായി ഏകുന്നു
ആ മധുരത്തിന്‍ അല്പം കൈപ്പവശേഷിക്കുന്നു ..
നിന്‍ കണ്ണീരിന്‍ രുചിയവശേഷിക്കുന്നു
എന്നും നിന്നെ ഓര്ത്തു ഞാന്‍ കരഞ്ഞിടുന്നു
പൊട്ടികരഞ്ഞിടുന്നു....
നിന്‍ ത്യാഗങ്ങള്‍ ഞാന്‍ ഓര്‍ത്തിടുന്നു....

8 Comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായിട്ടുണ്ട് കേട്ടോ. ഇനിയും എഴുതി തെളിയുക. കവിതകളേക്കാള്‍ , മനസ്സില്‍ തോന്നുന്ന ചിന്തകളും അനുഭവങ്ങളും കുറിച്ച് വച്ച് , വെട്ടിത്തിരുത്തി , കൂട്ടിച്ചേര്‍ത്ത് പിന്നെയും തിരുത്തി ഊതിക്കാച്ചിയ പോന്നു പോലെ ആക്കുക. എന്നിട്ട് പോസ്റ്റുക .

വീണ്ടും വരാം ...

ഹംസ said...

നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതുക.! എല്ലാ ആശംസകളും

Anonymous said...

ഹായി അനിയത്തി കുട്ടീ കവിത നന്നായിട്ടുണ്ട് കേട്ടോ ........ ധാരാളം എഴുതുക .... നല്ല കവിതകൾ നന്നായി എഴുതാൻ കഴിയട്ടെ ...ആശംസകൾ

Abdulkader kodungallur said...

കുഞ്ഞുമനസ്സില്‍ നിന്നുതിര്‍ന്നുവീണൊരാ-
കുന്നിമണികളെത്ര മനോഹരം 
പൊന്നിളം വിരലുകളാല്‍വരഞ്ഞൊരാവരികളില്‍
കുന്നോളം കാര്യങ്ങളൊളിഞ്ഞിരിപ്പൂ

Jishasabeer said...

വളരെ നന്നായിട്ടുണ്ട് ,അക്ഷരങ്ങള്‍ക്ക് മനസ്സിനെ തൊടാന്‍ കഴിവുണ്ട് ...

manoj said...

അമ്പടീ മിടുക്കീ...........എത്ര നല്ല കവിത.. മരങ്ങളുടെ മക്കളാണു പൂക്കളെന്നും കായ്കളെന്നും കണ്ടുപിടിച്ചില്ലേ നല്ല ഭാവന.. അതുപോലെ മരങ്ങളോടുള്ള അനുകമ്പ.. മോളുടെ കവിത മോളെപ്പോലെ സുന്ദരിയാണു കേട്ടോ.. ഇനിയും ഇനിയും എഴുതൂ.........
സസ്നേഹം
ഒരു മാമന്‍

Anonymous said...

എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം ...ഭാവനയും എഴുതാനുള്ള കഴിവും ഉണ്ട് ..എഴുതി തെളിയുക

Unknown said...

എല്ലാം വളരെ നന്നായിട്ടുണ്ട് ട്ടോ ,നല്ല ഭാവനയും
അഭിനന്ദനങ്ങള്‍

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..