Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Showing posts with label അനിയത്തിയുടെ സൃഷ്ടികള്‍. Show all posts
Showing posts with label അനിയത്തിയുടെ സൃഷ്ടികള്‍. Show all posts

Friday, August 27

ദേശാടന പക്ഷി(അനിയത്തിയുടെ കവിത)

ഒരു ചെറു കതിരും കൊത്തി
മാനത്തേക്കുയര്‍ന്നു നീ
തൂവെള്ള നിറവും പൂശി
എന്‍ ചാരെ വന്നു നീ
എന്‍ ഹൃദയത്തില്‍ നീ-
താളങ്ങള്‍ ശ്രുതി മീട്ടി
നിന്‍ ചുണ്ടില്‍ നിന്നുദിരുംതാളങ്ങള്‍ തംബുരു മീട്ടി
നിന്‍ ഗാനം എന്‍ മനം
കീഴടക്കും നേരം
നിന്‍ ചാരെയിന്നും ഞാന്‍വന്നണയുംപോഴും
എന്‍ നാദം കേള്‍ക്കാതെ നീ
അകലുന്നെതെന്തേ ഇനിയും.
ഞാന്‍ വിതറും അരിമണികള്‍
നീ നുള്ളി തിന്നുമ്പോഴുംപ്രാവേ ഇന്നും ഞാന്‍ നിന്‍
ശ്രുതി ലയനങ്ങള്‍ കേട്ടാസ്വദിക്കുന്നു
താളം പിടിക്കുന്നു
നാടേവം ചുറ്റി നീ തിരികെ വന്നനയുംപൂല്‍
ദേശാടന പക്ഷി നിന്‍
വരവും കാത്തിരിപ്പൂ ഞാന്‍ ....

Sunday, May 2

ത്യാഗത്തിന്‍ മധുരം (അനിയത്തിയുടെ കവിത)


ത്യാഗത്തിന്‍ മധുരം
പൂവിടാന്‍ കൊതിച്ചിരുന്ന പൊന്‍മരമേ
നിന്റെ വിങ്ങലുകള്‍ ഞാനറിഞ്ഞിരുന്നെ
പൊന്നോണം വന്നാലും
പൂക്കാലം വന്നാലും നീ പൂവിടുകയില്ലയിരുന്നു
നിന്റെ ശാഖകള്‍ ഇപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു
കായ്‌ കനികളാലും പൂക്കളാലും
നിന്റെ സന്തോഷങ്ങള്‍ എല്ലാം മറന്നൂ നീ
ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു
നിന്‍ ജീവന്‍ ബലിയര്‍പ്പിചപ്പോഴും നീ
ശാഖകള്‍ ഞങ്ങള്‍ക്കായി നല്‍കുന്നു
മക്കളാം കായ്‌കനികള്‍ നല്‍കിയെന്നും
മധുരങ്ങള്‍ ഞങ്ങള്‍ക്കായി ഏകുന്നു
ആ മധുരത്തിന്‍ അല്പം കൈപ്പവശേഷിക്കുന്നു ..
നിന്‍ കണ്ണീരിന്‍ രുചിയവശേഷിക്കുന്നു
എന്നും നിന്നെ ഓര്ത്തു ഞാന്‍ കരഞ്ഞിടുന്നു
പൊട്ടികരഞ്ഞിടുന്നു....
നിന്‍ ത്യാഗങ്ങള്‍ ഞാന്‍ ഓര്‍ത്തിടുന്നു....

Wednesday, March 3

കൂട്ടിലെ കുഞ്ഞു പക്ഷി(അനിയത്തിയുടെ കവിത)

കൂട്ടിലെ കുഞ്ഞു പക്ഷി
വീട്ടില്‍ തനിച്ചിരുന്നലസമായി വിങ്ങി
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..
മനസ്സിലെ നോവുകള്‍ മറക്കാന്‍
ശ്രമിക്കുമ്പോള്‍ പിന്നെയും-
പിന്നെയും വിങ്ങി വിങ്ങി ..
കൂട്ടുകാര്‍ക്കൊപ്പം മാനം
നോക്കിപ്പറക്കുവാന്‍
തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..
അവള്‍ ചിറകുകള്‍ ആദ്യമായൊന്നനക്കി..
തളരുന്നു ചിറകുകള്‍...
പൊഴിയുന്നു തന്‍
പുള്ളികളുള്ള തൂവലുകള്‍
തളരുന്നു കാലുകള്‍
അടയുന്നു ഇമകള്‍
ചിറകോ തളര്ന്നവള്‍ താഴെ വീണു....
ചെറുപ്പത്തിലുള്ള തന്‍ ഓര്‍മകളെല്ലാം
എന്‍ മനസ്സില്‍ നിന്നും പോയകന്നു...
തളര്‍ന്ന ശരീരങ്ങള്‍ ഒന്നടക്കി
അവള്‍ ആകാശത്തോട് വിട പറഞ്ഞു..

ശിഫ.പി

മനസ്സിലെ വിങ്ങലുകള്‍(അനിയത്തിയുടെ കവിത)

മനസ്സിലെ വിങ്ങലുകള്‍
ഒരു കൊച്ചു പ്രഭാതം
മിന്നി മറഞ്ഞു
രാവിന് ചന്ദ്രന്‍
സ്വാഗതമോതി
പച്ചക്കിളികള്‍ തന്‍
പാട്ടുകളെല്ലാം
എന്‍ കാതുകളില്‍ നിന്നും
മാഞ്ഞു പോയി..
ഇനിയൊരു സംഗീതം
കേള്‍ക്കുവാനായുള്ള-
ഭാഗ്യമെന്‍ ജീവിതത്തില്‍ വരുമോ..
മറഞ്ഞ പ്രഭാതങ്ങള്‍
പച്ച വയലുകള്‍
ജീവിതത്തില്‍ ഇനി വന്നിടുമോ..
ഇരുട്ടിലായ് മുങ്ങിയെന്‍ കേരളനാടിന്‍
ഭാവി നശിപ്പിച്ചതാരാണ്..
മനസ്സിലെ ചെറു കൊച്ചു-
പാട്ടിന്റെ ഈരടി
എന്നുള്ളില്‍ നിന്നും കാലിട്ടടിക്കുന്നു...
ഇനിയൊരു വീഴ്ചയെന്‍
ഗ്രാമത്തിനു വന്നാല്‍
തകരുമെന്‍ നാടിന്‍ ഐശ്വര്യം
പുലരും പ്രഭാതം
ഇനിയെന്നുള്ളില്‍
മടങ്ങി വന്നലെന്തു സന്തോഷം
എന്‍ ജീവിതത്തില്‍-
ഇനിയെന്ത് സന്തോഷം ....



ശിഫ.പി

Tuesday, March 2

രാത്രിയും പകലും(അനുജത്തിയുടെ കവിത

രാത്രിയും പകലും
നേരം ഇരുടുമ്പോള്‍ പേടിയാവില്ലേ..
നേരം വെളുക്കുമ്പോള്‍ ഉള്ളം തുടിക്കില്ലേ ..
ഏതിനെന്‍ ജീവിതത്തില്‍ സ്ഥാനമെന്ന്-
എനിക്കറിയാത്തതെന്താണ് ..
രാത്രിയില്‍ നക്ഷത്ര ചന്ദ്രന്മാരുണരും
പകലില്‍ സുര്യനുമുണരും
രാക്കിളിപ്പാട്ടിന്റെ ഈണം നുകരുവാന്‍
ഭാഗ്യം എനിക്കുണ്ടായല്ലോ ..
ഭാഗ്യം എനിക്കുണ്ടായല്ലോ ..
രാത്രിയും പകലും മാറിയുണ്ടാക്കും
ഭൂമിയമ്മക്കെന്‍ അഭിനന്ദനം
ഭൂമിയമ്മക്കെന്‍ അഭിനന്ദനം


ശിഫ.പി
5.A
ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍

എന്റെ നാട്(അനിയത്തിയുടെ കവിത)

എന്റെ നാട്
സുന്ദരമാണെന്‍ നാട്
അതി സുന്ദരമാണെന്‍ നാട്
കിളികളും ശലഭങ്ങളും
പാറിത്തുടിക്കും നാട്
മരങ്ങളും പൂക്കളും
ആടി തുടിക്കും നാട്
കവിതയും ഗസലുകളും
പാടി തുടിക്കും നാട്
തത്തകളും പ്രാവുകളും
കതിര്‍ കൊത്തിത്തുടികും നാട്
മലയാള നാട് മലയാള നാട്
കേരള നാട് കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്

ശിഫ.പി
5.A
ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമരനെല്ലൂര്‍


Saturday, February 27

അമ്മ തന്‍ സ്നേഹം(അനിയത്തിയുടെ കവിത)

അമ്മ തന്‍ സ്നേഹം
പ്രാവേ നിന്‍ പാട്ട് നീ
ഒന്നൂടെ പാടുമോ
നെല്‍ക്കതിര്‍ കൊത്തി പറന്നീടുമോ
രാത്രിയാവുംപോഴേക്കും പറന്നെത്തേണം
കുഞ്ഞുങ്ങളെ നീ തീറ്റിക്കേണം
അമ്മ വരുന്നതും കത്തു നില്‍ക്കും
അവര്‍ രാവോളം കൂടിലിരിക്കും
അമ്മതന്‍ സ്നേഹത്തിന്‍
സുഖം അറിയാനായി അമ്മതന്‍
മടിയില്‍ ചായും
അവര്ക്കമ്മയെ കണ്ടേ തീരൂ
നീയൊരു നിമിഷം വന്നീടാന്‍ വൈകിയാല്‍
പട്ടിണിയാവും നിന്‍ സന്തതികള്‍
തളര്‍ച്ചയിലാകും നിന്‍ സന്തതികള്‍


ശിഫ.പി
5.A
ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍

Friday, February 26

ചുവപ്പ് ഗ്രഹം (എന്റെ അനുജത്തിയുടെ കവിത)


ചുവപ്പ് ഗ്രഹം
ഒരു രാവില്‍ മാനത്തു നോക്കിയിരിക്കെ
നക്ഷത്ര കൂട്ടങ്ങള്‍ പുഞ്ചിരിച്ചു
രാവിന്റെ ചന്തം ആസ്വദിച്ചിരിക്കെ
അമ്പിളി മാമന്‍ മാടി വിളിച്ചു
എന്നെ അമ്പിളി മാമന്‍ മാടി വിളിച്ചു
മാനത്തെ അത്ഭുത കഥകള്‍ ഞാന്‍
ഓര്‍ത്തിരിക്കെ മെല്ലെ കണ്ണു ചിമ്മി
അകലെ ഞാന്‍ കണ്ടല്ലോ
വട്ടത്തില്‍ ഉള്ളൊരു ചുവന്നു തുടുത്തൊരു
ചുവപ്പ് ഗ്രഹം
അത് ചൊവ്വയായിരുന്നു ചുവന്ന ഗ്രഹം
സൌരയൂഥത്തിലെ എട്ടു ഗ്രഹങ്ങളില്‍
ചുവന്നു തുടുത്തതാണീ കുഞ്ഞു ഗ്രഹം
ചുവന്നു തുടുത്തതാണീ ചൊവ്വ

ശിഫ.പി
5.A
ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍

Friday, January 22

പ്രഭാതം (എന്റെ അനിയത്തിയുടെ കവിത)


പ്രഭാതം
ഇരുട്ട് മാഞ്ഞു
പ്രഭാതമായി
വാനിലെ ചന്ദ്രന്‍ മറഞ്ഞു
തോഴിമാരാം നക്ഷത്രങ്ങള്‍
വിട പറഞ്ഞു പോയി
കിളികള്‍ തന്‍ പാട്ടുകള്‍ മൊഴിയുകയായി
മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു ഇലകളില്‍ നിന്നും
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍
സന്തോഷമേകുന്നു
തന്‍ പാട്ടിനാല്‍
കുഞ്ഞിളംകാറ്റു വന്നാടികുഴക്കുന്നു
മുറ്റത്തെ പൂക്കളെയെല്ലാം
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍ സന്തോഷമേകുന്നു
തന്‍ പാട്ടിനാല്‍

Sunday, January 17

എന്റെ അനുജത്തി ശിഫയുടെ കവിത

തോഴി
തുള്ളിത്തുളുമ്പും ഇളം പുഴയെ
എവിടെ നിന്‍ വാസസ്ഥലം
എവിടെ നിന്ന് വരുന്നു നീ
പതഞ്ഞൊഴുകും ചെറുപുഴയെ
സൂര്യന്‍ അസ്തമിക്കാറായി
മാനം ഇരുണ്ടു തുടങ്ങറായി
നിന്നുടെ കുത്തൊഴുക്കു മാത്രം
അസ്തമിക്കാത്തതെന്തേ ..
വഴുക്കുള്ള കല്ലിലൂടെ നീ കടന്നു പോയ്‌ ..
എന്നെയും കൂടെ കൂട്ടീടുമോ..
ഞാന്‍ തനിച്ചല്ലെയോ ആരുമില്ലല്ലോ
എന്‍ തോഴിയായ് നീ മാത്രം എന്‍ പുഴയെ



ശിഫ പി
5 c
ആസാദ്‌ മെമ്മോറിയല്‍ യു പി സ്കൂള്‍ കുമാരനെല്ലൂര്‍

Thursday, October 29

അനിയത്തി വരച്ച ചിത്രം

അനിയത്തി എം എസ് പെയിന്റ് ല് വരച്ച ചിത്രം

Sunday, September 20

റോസാ പൂവേ ഉണരുക നീ ( എന്റെ അനുജത്തിയുടെ കവിത)


റോസാ പൂവേ ഉണരുക നീ

റോസാ പൂവേ പനിനീര്‍ മലരേ
പുലര്‍ന്നു കഴിഞ്ഞു ഉണരൂ നീ
ഉണരൂ ഉണരൂ പുഷ്പ റാണി
ഉണരുക ഉണരുക നീ
പൂവിന്‍ സുഗന്ധം എങ്ങും ഏകി

മധുര സ്വരങ്ങള്‍ എങ്ങും ഏകി

റോസാ റാണി ഉണരുക നീ


ശിഫ പി

5.A

ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍

പൊന്നു പുഴ( എന്റെ അനുജത്തിയുടെ കവിത)

പൊന്നു പുഴ

കല്ലുകളില്‍ കുത്തിയൊഴുകും പുഴയെ

നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി

വെന്നക്കല്ലില്‍ കുത്തിയോഴും പുഴയെ

നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി

ക്ഷീണിതര്‍ക്ക് അഭയമാകും പുഴയെ

നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി

മായരുതേ മറയരുതേ ഇളം പുഴയെ
എന്‍ മനസ്സില്‍ കുടിയിരിക്കും ജീവ നദിയെ

ശിഫ പി

5.A

ആസാദ്‌ മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍



മഴ വന്നേ മഴ വന്നേ (എന്റെ അനുജത്തിയുടെ കവിത)

മഴ വന്നേ മഴ വന്നേ

മഴ വന്നേ മഴ വന്നേ
പെരുമഴ വന്നേ
ചാറ്റല്‍ മഴ വന്നേ
ഇടി വന്നേ
മിന്നലും വന്നേ
വാനം  ഇരുണ്ടിരുണ്ട് പോവുകയായി
സൂര്യ രാജ്ഞി വിട പറഞ്ഞു പോവുകയായി
മഴവില്ലിന്‍ നിറമേഴും കാണുകയായി
പക്ഷിക്കൂടുകള്‍ നിലം പതിച്ചു
ശിഫ പികുമരനെല്ലൂര്‍ മുക്കം
school:a.m up school kumaranellure