Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Saturday, April 27

‘18 തികയാത്തവര്‍ എങ്ങനെ ഫേസ്ബുക്കിലും ട്വിറ്ററിലും എത്തുന്നു?’






പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങനെ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൌണ്ട് തുറക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കമെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളും കൌമാരക്കാരും ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 10 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.

പ്രായപൂര്‍ത്തിയാകാത്തവര്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അക്കൌണ്ട് തുടങ്ങുന്നത് ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഎസ് കേന്ദ്രീകരിച്ചുള്ള കമ്പനികളായ ഫേസ്ബുക്ക്, ഗൂഗില്‍ എന്നിവയ്ക്കു നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് മെയ് 13ന് വീണ്ടും പരിഗണിക്കും.

കെ എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ഇന്ത്യയിലെ പ്രവര്‍ത്തനത്തിലൂടെ നേടുന്ന വരുമാനത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് നികുതി ഈടാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

News Collected from Net, Credit to Original Writer

പി എസ് വൈ യുടെ ജെന്റിൽമാൻ


നമ്മുടെ ഗഗനം സ്റ്റൈൽ സൂപ്പർ ഹിറ്റും കരുതിയതിനേക്കാൾ കൂടുത്തൽ ഹിറ്റ്‌ ആയതുകൊണ്ടും ആവാം നമ്മുടെ പി എസ്  ജെന്റിൽമാൻ എന്നാ കോപ്രായം ഇരക്കിയത്.. ജെന്റിൽമാൻ എന്നതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മെച്ചമാണ് ഗന്ഗ്നം സ്റ്റൈൽ അല്പമൊക്കെ ആസ്വദിക്കാവുന്നതും ആനു. എന്നാൽ ജെന്റിൽമാൻ എന്നാ കോപ്രായം കാണാൻ കൊള്ളാവുന്ന ഒന്നായി എനിക്ക് തൊന്നിയിട്ടില്ല.. എന്തൊക്കെയോ കോപ്രായങ്ങൾ കൂടുതലും അശ്ലീലം കലര്ന്ന രംഗങ്ങൾ .. ഏറക്കുറെ ഗഗനം സ്റ്റൈൽ ന്റെ അതെ രീതിയിലുള്ള സോങ്ങും കാണികളെ അലോസരപ്പെടുത്തിയേക്കാം .വ്യത്യസ്തതയുള്ള സോങ്ങും വൃത്തിയുള്ള ആവിഷ്കാരവും ആയിരുന്നെങ്കിൽ ഗഗനം സ്റ്റൈൽ പോലെത്തന്നെ ഇതും ഏറക്കുറെ എല്ലാവര്ക്കും ഇഷ്ടം ആകുമയിരുന്നു.. . എന്തായാലും അത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് യൂടൂബിൽ ...
 
~ എഴുതിയത് എന്റെ മാത്രം അഭിപ്രായം ~ 


Thursday, January 17

NEWS

മുക്കം സില്കീസിന്റെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ എന്റെ അനിയത്തിക്ക് ഒന്നാം സമ്മാനം (മാരുതി അല്ടോ) ലഭിച്ച വിവരം ഏവരെയും സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ...

Saturday, November 24

നിങ്ങള്ക്ക് ട്രാക്കിങ്ങില്‍ നിന്ന് രക്ഷ നേടാം



നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് 99 ശതമാനം വെബ്സിടുകളും,ബ്ലോഗുകളും ഫോറങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ട്..ചില തല്ലിപ്പൊളി സൈറ്റുകള്‍  ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്..അതിനുള്ള ഒരു പരിഹാരം ഇവിടെ ഇടുന്നു..


ആദ്യമായി അതിനായി നമുക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായുണ്ട്..''നോ ട്രാക്കെര്‍'' എന്നാണ് ഈ സോഫ്റ്റ്‌വെയര്‍ ന്റെ പേര്..ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം റീ സ്റ്റാര്‍ട്ട്‌ ചെയ്താല്‍ പിന്നെ ഓടോമടിക് ആയി ഇത് നിങ്ങളുടെ ട്രാക്കുകള്‍ ബ്ലോക്ക്‌ ചെയ്യും..ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.

അല്ലെങ്കില്‍ Do Not Track എന്ന ആഡ് ഓണ്‍ ഉം ഉപയോഗിക്കാം.ഇത് ഡൌണ്‍ലോഡ്  ചെയ്യാന്‍ താല്പര്യമുള്ളവര്‍  ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ്  ചെയ്യുക.


.എല്ലാവര്ക്കും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ...അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കട്ടെ....

                    www.thasleemp.blogspot.com