Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Wednesday, January 5

വ്യാജന്മാര്‍

മനസ്സിന്റെ ഉള്ളില്‍ പൊയ് മുഖം അണിയുന്ന
ഭീകര മുഖവുമായി ചിരിക്കുന്നവര്‍
നാടുകള്‍ തോറും പൊയ്മുഖമണിഞ്ഞവര്‍
ഒളിച്ചു കളിച്ചീടുന്നു…
അയ്യോ,ദൈവമേ ചുറ്റും കാണുന്നു
സുന്ദര വ്യാജന്മാരെ..
മനസ്സില്‍ മറ്റെന്തെല്ലാമോ നിറച്ചു
ആദ്യം സ്വാമി പിന്നെ കള്ളന്‍
എന്തെല്ലാം കാണാം…
പുലിത്തോല്‍ വില്‍ക്കും സ്വാമിമാരും
തോക്കുകള്‍ ചൂണ്ടും ഭദ്രന്മാരും
നമ്മുടെ നാട് മുടിക്കുന്നു.
മനസ്സ് നിറയെ വിഷവുമേന്തി
അവര്‍ മുഖമ്മൂടി അണിയുന്നു…
അവര്‍ വഴി തെറ്റിക്കുന്നു കിടാങ്ങളെ..
മധുരം കാട്ടി, മിട്ടായി കാട്ടി
കവരുന്നു അവര്‍ ലക്ഷങ്ങള്‍..
നാട് കാക്കും ഏമാന്മാര്‍ക്കും
ചില പൊയ് മുഖങ്ങള്‍.
ആരും വീഴും കാപട്യമവര്‍
മനസ്സില്‍ നിറയെ ദുശ്ചിന്തകളും..
ഇന്നും കാണും അമൃതുകളെല്ലാം
കാളക്കൂടം ആയേക്കാം…
ആയിരമായിരം വേഷങ്ങളേന്തി
അവര്‍ നാട് എരിച്ചീടുന്നു.
എത്ര സ്വാമിമാര്‍, ആള്‍ദൈവങ്ങള്‍
കള്ളന്മാരകുന്നു.
കോടികള്‍ കവരും ഏമാന്മാരും
നാട് മുടിച്ചീടുന്നു.
എന്നെ പടച്ചവനെ, എങ്ങനെ
മാറുമീ നാടും, കാലവും…

3 Comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിലെ പ്രമേയം കൊള്ളാം . പക്ഷെ ചില പ്രയോഗങ്ങള്‍ മോന്റെ പ്രായത്തിനു ഉപരിയായി തോന്നി.
ഉദാ: 'വെടി വീരന്‍ ഭദ്രന്മാരും...' മുതലായവ.
ഇനിയും എഴുതൂ..
ആശംസകള്‍

Anonymous said...

മോനൂസെ ..ഇന്നത്തെ കാലത്തെ ഓരോ ദുഷ് ചെയ്തിക്കെതിരെ അക്ഷരങ്ങളിലൂടെ മോൻ അവയോടുള്ള വികാരം പ്രകടിപ്പിച്ചു.. പക്ഷെ ലളിതമായ വാക്കുകളിലൂടെ തുടങ്ങുക എങ്കിൽ കവിത ഒന്നുകൂടി നന്നാക്കാൻ കഴിയും ധാരാളം വായിക്കുക എഴുത്ത് തുടരുക.. ഭാവുകങ്ങൾ..

അബൂബക്കര്‍ said...

തസ്‍ലീം,
എന്റെ പേര് അബൂബക്കര്‍. ഹരിത ഓണ്‍ലൈന്‍ എന്ന മലയാളം ഓണ്‍ലൈന്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍.

നിങ്ങളുടെ ഈ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. സര്‍വ്വ വിധ ആശംസകളും നേരുന്നു. നിനക്കും അനുജത്തിക്കും വലിയ ഭാവി ഞാന്‍ കാണുന്നു. ഇനിയും എഴുതുക. വിജയ കവാടങ്ങള്‍ മുന്നിലുണ്ട്, മുന്നേറുക.

നീയും അനുജത്തിയും കഥ, കവിത, അനുഭവങ്ങള്‍ തുടങ്ങിയവ എഴുതി ഞങ്ങള്‍ക്ക് അയച്ചുതന്നാല്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധമാണ്.

ഞങ്ങളോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍റെ നമ്പറില്‍ ഒരിക്കലെങ്കിലും വിളിക്കുക. 9995230923

ഒരുമിച്ച് മുന്നേറാം, ഉയരങ്ങളിലേക്ക്. കീഴടക്കാം അത്യുന്നതങ്ങള്‍


അബൂബക്കര്‍
ചീഫ് എഡിറ്റര്‍
www.harithaonline.com

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..