ഇന്ന് സ്കൂള്‍ തുറക്കും.സന്തോഷമായിരിക്കും അല്ലെ..എന്നാല്‍ എന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇന്ന് ദു:ഖ ദിനമായിരിക്കും..എന്റെ ക്ലാസ്സിലെ സിജോ ജെയിംസ് എന്ന കുട്ടിയുടെ മരണ വാര്‍ത്ത എല്ലാവരെയും വിഷമിപ്പിക്കും..അവന്റെ മരണം കഴിഞ്ഞിട്ട് ദിവസങ്ങളായി..പക്ഷെ പലരും ആ വാര്‍ത്ത അറിയുന്നത് ഇന്നാവും..ഞാന്‍ ആ വാര്‍ത്ത അറിഞ്ഞത് ദിവസങ്ങള്‍ക്കു മുന്‍പ് എന്റെ കെമിസ്ട്രി ടീച്ചര്‍ പത്മ ടീച്ചറെ മുക്കത്ത് വച്ചു കണ്ടപ്പോള്‍ ആയിരുന്നു...അവന്റെ മരണം അപ്രതീക്ഷിതമായിരുന്നില്ല...പക്ഷെ അവന്റെ മരണം എല്ലാവര്ക്കും ഒരു ഞെട്ടലായിരുന്നു...എന്റെ കൂട്ടുകാരില്‍ പലരും അതറിഞ്ഞിരുന്നില്ല...ഇന്ന് ക്ലാസ്സില്‍ അവനുണ്ടാവില്ല...അവനു കിട്നിക്കു സുഖമില്ലായിരുന്നു...അവന്റെ അവസ്ഥ വളരെ ദുഖകരമായിരുന്നു...അമ്മ കൂലിപ്പണി എടുത്താണ് അവനെ വളര്‍ത്തുന്നത്...ചികിത്സക്കായി ഞങ്ങളും നാട്ടുകാരും ടീച്ചര്‍മാരും സഹായിച്ചിരുന്നു..പക്ഷെ...എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല...വെക്കെഷന്‍ ആയതിനാല്‍ ആര്‍ക്കും ഒന്നും കൃത്യമായി അറിയില്ല...
പാവം..ആ വീട്ടില്‍ പോവാന്‍ പോലും ഞങ്ങള്‍ക്കായില്ല...കളിച്ചു നടക്കേണ്ട സമയത്ത് എല്ലാവരെയും വിട്ടു പോവേണ്ടി വന്ന അവനു ഞങ്ങളുടെ ക്ലാസ്സ്ന്റെ ആദരാഞ്ജലികള്‍..
Tuesday, June 1
Subscribe to:
Post Comments (Atom)
6 Comments:
സിജോ ജെയിംസിന്‍റെ വീട്ടില്‍ പോകണം . അവന്റെ മാതാപിതാക്കളെ കാണണം, അത് അവര്‍ക്ക് വലിയ ആശ്വാസമായിരിക്കും..
പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ നമ്മെ വേദനിപ്പിക്കുക തന്നെ ചെയ്യും..
പക്ഷേ, ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ഓരോ മനുഷ്യ യാത്രകളിലും ഇത്തരം എത്രപേരെ കാണാം നമ്മുക്ക് മുന്നേ അകന്നു പോകുന്നവര്‍..
ആ ആത്മാവിനു നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുക അതെ നമ്മുക്ക് ഇനി ചെയ്യാനാവൂ അല്ലെ...
നന്മകള്‍നേരുന്നു,വളരട്ടെ നാള്‍ക്കുനാള്‍
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..