Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, November 8

എന്റെ വീട്ടിലെ അതിഥികള്‍


ഇന്നലെ വീട്ടില്‍ കുറച്ചു അതിഥികള്‍ ഉണ്ടായിരുന്നു.എന്റെ ഉമ്മച്ചിയുടെ അനിയത്തിയും ഭര്‍ത്താവും.എന്നുവച്ചാല്‍ എന്റെ എളേമ്മയും എളാപ്പയും.കഴിഞ്ഞ ഞായറാഴ്ച വരാനായിരുന്നു അവരുടെ ഉദ്ദേശം.പക്ഷെ ചില കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല.ഏതായാലും എനിക്കൊരു ബര്‍ത്ത് ഡേ ഗിഫ്റ്റ് മായാണ് അവര്‍ വന്നത്.ഇന്നലെ രാത്രി എന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു.ഇന്നാണ് അവര്‍ പോയത്.പോകുന്നതിനു മുന്പ് ഞാന്‍ എളാപ്പക്ക് ഒരു ഇ-മെയില് ഐഡിയും നിര്‍മ്മിച്ചു നല്കി.എന്റെ ബ്ലോഗ് കണ്ട എളാപ്പ അടുത്ത തവണ വരുമ്പോള്‍ തനിക്കും ഒരു ബ്ലോഗ് ഉണ്ടാക്കി തരണമെന്ന് പറഞ്ഞിട്ടുണ്ട്.ഞങ്ങള്‍ ഒരുമിച്ചു ആയിരുന്നു മൂന്നാറില്‍ പോയത്.എളാപ്പയുടെയും എളാമ്മയുടെയും വിവാഹം ഈ അടുത്താണ് നടന്നിരുന്നത്.

10 Comments:

വല്യമ്മായി said...

എന്നിട്ട് ബിരിയാണിയൊക്കെ വെച്ചോ?

Thasleem said...

വല്യമ്മായി:..അതിനു കഴിഞ്ഞില്ല.അവര്‍ വന്നത് വൈകുന്നേരമായിരുന്നു.അതിനാല്‍ അപ്പോള്‍ ചായ കൊടുത്തു.രാത്രി അവര്ക്കു ചോറ് വേണ്ടെന്നു പറഞ്ഞു.എന്നാലും നെയ്ച്ചൊരു വച്ചു ട്ടോ...ബ്ലോഗ് കണ്ടതിനു ഒരായിരം നന്ദി...വീണ്ടും വരണേ

Unknown said...

എളാപ്പ അടൂത്ത തവണ വരുമ്പോൾ നല്ലൊരു ബ്ലോഗറായിരിക്കൂം അല്ലെ
തസ്ലീം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

how sweet..
:)

ഒരു നുറുങ്ങ് said...

തസ്ലീം,
ഇന്നലെ ഈ മാമന്‍ മോന്‍റെ”എന്‍റെ കുടുംബ”ത്തില്‍ വന്നല്ലോ!
എളേപ്പയും,എളേമ്മയുമൊക്കെ വന്നു സന്തോഷമായില്ലേ ?
എളേപ്പയോട് ബ്ലോഗറാവും മുമ്പ് എനിക്കൊരു മെയില്‍ വിടാന്‍ മറക്കല്ലേ,
എന്നു പറയണം കേട്ടോ !

ആശംസകള്‍

Thasleem said...

എന്റെ ബ്ലോഗ് സന്ദര്‍ശിച്ച അനൂപ്‌ ചേട്ടനും ഹരൂണ്‍ ചേട്ടനും ദിനേശ് ചേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

bhoolokajalakam said...

ബൂലോഗത്തേക്ക് സ്വാഗതം .

ബ്ലോഗ്‌ മാത്രം ശ്രദ്ധിച്ചാല്‍ പോര
നന്നായി പഠിക്കുകയും വേണം
:)

Anil cheleri kumaran said...

ആശംസകള്‍..!

Althaf Hussain.K said...

ആശംസകള്‍..!

Thasleem said...

THANK FOR YOUR COMMENTS..
VISIT AGAIN MY BLOG..

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..