പുതിയ പുതിയെ ടെക്നോളജികള് വരുമ്പോള് അതിന് പിന്നാലെ ഭ്രാന്തമായി പായുന്നവര് സൂക്ഷിക്കുക. ആപ്പിളിന്റെ ഐപാഡുകള് ഉപയോഗിക്കുന്നവരില് കണ്ണിന് അസുഖമുണ്ടാകാന് സാധ്യത കൂടുതലാണത്രേ. ഐപാഡ്, കംപ്യൂട്ടര്, സ്മാര്ട്ട്ഫോണുകള് എന്നിവ കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളില് പ്രായമായവര്ക്ക് കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള് കാണപ്പെടുന്നു. ചൊറിച്ചിലുണ്ടാകുന്ന ഉണങ്ങി കണ്ണുകള് പോകുന്ന ഡ്രൈ ഐ എന്ന അസുഖമാണ് പ്രധാനമായും ഉണ്ടാകുക. സ്ക്രീനിലേക്ക് വളരെ നേരം തുറിച്ച് നോക്കിയിരിക്കുന്നതിനാലാണ് ഈ പ്രശ്നങ്ങള് പ്രധാനമായുമുണ്ടാകുന്നത്.
നമ്മള് ഇത്തരത്തില് ഈ ഗാഡ്ജറ്റുകളില് പൂര്ണ ശ്രദ്ധ അര്പ്പിക്കുമ്പോള് ചിലപ്പോള് കണ്ണുകള് അടയ്ക്കാന് വരെ മറന്നുപോകും. ഡ്രൈ ഐ സ്പെഷലിസ്റ്റ് ഡോ. ക്രിസ്റ്റിയന് പര്സ്ലോയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണിനുള്ളിലെ നനവിനെ വളരെ ഗുരുതരമായി ഈ അസുഖം ബാധിക്കുമെന്നും ക്രിസ്റ്റിയന്. ഒരു മിനിറ്റില് 12 മുതല് 15 തവണ വരെ കണ്ണുകള് നമ്മള് ചിമ്മാറുണ്ട്. കംപ്യൂട്ടര് സ്ക്രീനിലേക്ക് തുറിച്ച് നോക്കിയിരിക്കുമ്പോള് അത് മിനിറ്റില് ഏഴോ എട്ടോ എന്ന നിരക്കിലേക്ക് താഴും. ഇതോടെ കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുന്ന ടിയര് ഫിലിം എന്ന നനവ് പകരുന്ന വസ്തുവിന്റെ പ്രവര്ത്തനം താറുമാറാകാന് കാരണമാകും.
50 വയസിന് മേല് പ്രായമുള്ളവരില് 30 ശതമാനത്തിലും ഈ അസുഖം കാണാറുണ്ട്. എന്നാല് ഇപ്പോള് അസുഖ ബാധിതരുടെ എണ്ണം വര്ധിക്കുകയാണത്രേ. യുവാക്കള്ക്ക് കൂടുതലായും ഈ അസുഖം പിടിപെടുന്നു. സാധാരണയായി പ്രായമാകും തോറുമാണ് ടിയര് ഫിലിമിന്റെ പ്രവര്ത്തന ക്ഷമത കുറഞ്ഞുവരുന്നത്. എന്നാല് യുവാക്കള്ക്ക് ഇപ്പോള് ഈ പ്രശ്നം അനുഭവപ്പെടുന്നു. ഓഫീസുകളിലെ കംപ്യൂട്ടറുകളും എയര് കണ്ടീഷനിങ്ങും പ്രശ്നങ്ങളാണ്. കൂടാതെ ഡിസ്പ്ലേ സ്ക്രീനുകള് അധികമായി ഉപയോഗിക്കുന്നതും. ലാപ്പ് ടോപ്പ്, ഐപാഡ് എന്നിവയുടെയെല്ലാം സ്ക്രീനുകള് പ്രശ്നക്കാരാണ്.
ഡെസ്ക് ടോപ്പ് കംപ്യൂട്ടര് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇതിനുമുണ്ട്- പര്സ്ലോ പറഞ്ഞു. കാര്ഡിഫ് യൂണിവേഴ്സിറ്റിയിലെ കോണ്ടാക്റ്റ് ലെന്സ് ആന്ഡ് ആന്റിരിയര് ഐ റിസര്ച്ച് യൂണിറ്റ് ഡയറക്ടറാണ് പര്സ്ലോ. സോഫ്റ്റ് കോണ്ടാക്റ്റ് ലെന്സുകള് ധരിക്കുന്നവര്ക്ക് ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യത ഏറെയെന്നും പര്സ്ലോ. ടിയര് സബ്സ്റ്റിറ്റിയൂട്ടുകള് ഉപയോഗിച്ചാല് രണ്ട് മൂന്ന് മാസത്തിനുള്ളില് ഈ പ്രശ്നം ഒഴിവാക്കാനാകും. സ്ക്രീനില് തുടര്ച്ചയായി നോക്കി നില്ക്കുന്നത് ഒഴിവാക്കുക. കുറച്ച് നേരം നോക്കി ഇരുന്ന ശേഷം ശ്രദ്ധ ദൂരേയ്ക്ക് മാറ്റുക. കൂടുതല് സമയം കണ്ണ് ചിമ്മാന് മനപ്പൂര്വം ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള് ചെയ്താലും ഡ്രൈ ഐയില് നിന്ന് രക്ഷപ്പെടാനാകുമെന്നും പര്സ്ലോ.
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..