Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Tuesday, April 3

ഫേസ്ബുക്ക് ഇഷ്ടപ്പെടാത്തവര്ക്കായി ഹേറ്റ് ബട്ടണ് വരുന്നു

ഫേസ്ബുക്കില് കയറി ഒരു ലൈക്ക് കൊടുക്കുക എന്നത് യുവതലമുറയ്ക്ക് ജീവിതചര്യയായി മാറിയിരിക്കുന്നു. ഫേസ്ബുക്കിലൂടെ സഞ്ചരിക്കുമ്പോള് ഇഷ്ടപ്പെട്ട ചിത്രങ്ങള്, വീഡിയോ, പോസ്റ്റ്, ലിങ്ക് എന്നിവ കണ്ടാല് ഒരു ലൈക് കൊടുക്കാന് തോന്നുക സ്വാഭാവികം മാത്രം. എന്നാല് ഒരു പോസ്റ്റോ ചിത്രമോ ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കില് എന്ത് ചെയ്യും? നിലവിലെ അവസ്ഥയില് അത് ഒഴിവാക്കും, അത്രതന്നെ.


എന്നാല് അത്തരം പോസ്റ്റുകളോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഫേസ്ബുക്ക് തന്നെ ഒരുക്കുന്നു. ഇതിനായി ഒരു ഹേറ്റ് ബട്ടണ് കൂടി നല്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്. പ്രമുഖ ടെക്നോളജി പോര്ട്ടലായ ടെക്ക്രഞ്ച് ഡോട്ട് കോമാണ് ഇതുസംബന്ധിച്ച വാര്ത്ത പുറത്തുവിട്ടത്. ഒരു ദിവസം ശരാശരി 2.7 ബില്യണ് ലൈക്കുകളും കമന്റുകളുമാണ് ഫേസ്ബുക്കില് ഉപയോക്താക്കള് ചെയ്യുന്നത്. എന്നാല് ഒരു ഹേറ്റ് ബട്ടണ് കൂടി ഉള്പ്പെടുത്തിയാല് ലൈകിനേക്കാള് ഇരട്ടി ഹിറ്റ് അതിന് ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതര് പ്രതീക്ഷിക്കുന്നത്. നേരത്തെ ലൈക് ബട്ടണിനൊപ്പം ഡിസ്ലൈക് ബട്ടണ് ഉള്പ്പെടുത്തുമെന്നൊരു ശ്രുതിയുണ്ടായിരുന്നു. അതേസമയം എടുത്തുചാടി ഹേറ്റ് ബട്ടണ് ഉള്പ്പെടുത്തുന്ന തീരുമാനം കൈക്കൊള്ളില്ലെന്ന് ഫേസ്ബുക്കിലെ മുതിര്ന്ന ഡെവലപ്പര്മാര് അറിയിച്ചു. ഇതുസംബന്ധിച്ച പഠനങ്ങളും ചര്ച്ചകളും നടക്കുകയാണ്. അതിനുശേഷമെ ഹേറ്റ് ബട്ടണ് വേണമോ, ഡിസ് ലൈക് ബട്ടണ് വേണമോ എന്ന് അന്തിമമായി തീരുമാനിക്കുകയുള്ളു.

8 Comments:

Arun Kumar Pillai said...

Thasleem said...

Rajeev said...

Thasleem said...

റിയ Raihana said...

feather said...

Thasleem said...

Thasleem said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..