കഷണ്ടിയോടുളള മനുഷ്യരുടെ പേടി അറിയണമെങ്കില് ടിവി ചാനലുകളിലൂടെ കണ്ണോടിച്ചാല് മതിയാകും. മനിറ്റുകള് നീളുന്ന പരസ്യങ്ങളാണ് നമ്മുടെ മുന്നിലെത്തുന്നത് . എന്നാല് കഷണ്ടി മാറ്റാമെന്ന വാഗ്ദാനം ഇപ്പോള് നല്കുന്നത് ശാസ്ത്രജ്ഞരാണ് . മുടി കൊഴിയുന്നത് തടയുന്ന രാസവസ്തു കണ്ടെത്തിയത് പെന്സില്വാനിയ സര്വകലാശാലയിലെ ഗവേഷകരാണ് . വര്ഷങ്ങള്ക്കുളളില് ഈ രാസവസ്തു അടങ്ങിയ ലോഷന് മാര്ക്കറ്റിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. PDG2 എന്നറിയപ്പെടുന്ന മാംസ്യമാണ് വിപ്ലവം സൃഷ്ടിക്കുന്നത്. കഷണ്ടിക്കാരില് PDG2ന്റെ അളവ് മൂന്നിരട്ടിയാണെന്നാണ് ഗവേഷകര് കണ്ടെത്തിയത് . ഈ മാസ്യത്തിന്റെ അളവ് കൂടിയാല് മുടി നേര്ക്കാന് തുടങ്ങുഗ.

ഇതേ ഗവേഷണ സംഘം തന്നെ കഷണ്ടിക്കാരില് മുടി വളരാന് സഹായിക്കുന്ന കോശങ്ങള് കണ്ടെത്തിയിരുന്നു. PDG2 വളര്ച്ച തടയാനുള്ള മരുന്നുകള് ഇപ്പോള് തന്നെ ആസ്ത്മ ചികിത്സയില് ഉപയോഗിക്കുന്നുണ്ട് . ക്രീം , ലോഷന് രൂപത്തില് കഷണ്ടി മരുന്ന് പ്രതീക്ഷിക്കാമെന്നാണ് മുതിര്ന്ന ഗവേഷകന് Dr George Cotsarelis നല്കുന്ന ഉറപ്പ് .ചികിത്സ സ്ത്രീകള്ക്കും ആകാം.

മരുന്ന് ഉപയോഗിക്കുന്നതു പാര്ശ്വഫലങ്ങള് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള പഠനങ്ങളിലാണ് ഗവേഷകര്.