Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Friday, March 23

റഷ്യയില് വീണ 'പറക്കുംതളിക'


പറക്കും തളികയെ അനുസ്മരിപ്പിക്കുന്ന രൂപം സൈബീരിയയിലെ ഒരു ഗ്രാമത്തില് പതിച്ചത് ആകാശത്തു നിന്നാണ് . പറക്കുംതളിക വീണന്നറിഞ്ഞ് മഞ്ഞുവീഴ്ച അവഗണിച്ച് ആളുകള് തിങ്ങിക്കൂടുകയും ചെയ്തു. 200 കിലോ ഭാരം, രണ്ടു മീറ്റര് ഉയരം , കുട്ടയുടെ രൂപം എന്നിങ്ങനെ പോലീസുകാര് വിവരിക്കുന്ന 'ബഹിരാകാശ' വസ്തു ഇപ്പോള് ഗവേഷകരുടെ നിരീക്ഷണത്തിലാണ് .

റോക്കറ്റുകളോ മിസൈല് ഭാഗങ്ങളോ അല്ല പതിച്ചതെന്ന് വിദഗ്ധര് വ്യക്തമാക്കിയിട്ടുണ്ട് . ബഹിരാകാശ സാങ്കേതിക വിദ്യയുമായും ബന്ധമില്ലെന്നും തെളിഞ്ഞിട്ടുണ്ട് . വസ്തുവില് ടൈറ്റാനിയം സാന്നിധ്യം ഉളളതായി റഷ്യന് ബഹിരാകാശ ഏജന്സി കോസ്മോസ് അറിയിച്ചു. Otradnensky എന്ന ഗ്രാമത്തിലാണ് ഇതു പതിച്ചത് .

വസ്തുവില് നിന്ന് റേഡിയേഷന് പുറത്തുവരിന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട് . കസാഖിസ്ഥാന് ബഹിരാകാശത്തേ് അയച്ച ഉപഗ്രഹം തകര്ന്നു വീണതാണെന്ന് റഷ്യന് മാധ്യമങ്ങള് ആരോപിച്ചിരുന്നു. എന്നാല് കസാഖിസ്ഥാന് ആരോപണം നിഷേധിച്ചു.

ഈ വസ്തു ജീവന് ഭീഷണിയാകില്ലെന്ന ഉറപ്പുമാത്രമാണ് റഷ്യ നല്കുന്നത് .

0 Comments:

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..