മുംബൈയില് വന് വിമാനദുരന്തം ഒഴിവായി

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില് വന് വിമാനദുരന്തം ഒഴിവായി. രണ്ട് ജെറ്റ് എയര്വേയ്സ് വിമാനങ്ങളുടെ കൂട്ടിയിടിയാണ് അധികൃതരുടെ സമയോചിത ഇടപെടല് മൂലം ഒഴിവായത്.

രണ്ട് വിമാനങ്ങളും ഒരേസമയം റണ്വേയില് ഇറങ്ങാന് തുടങ്ങുകയായിരുന്നു. നാഗ്പൂര്-മുംബൈ വിമാനം റണ്വേയില് ഇറങ്ങാനിരിക്കെ ഭുജ്-മുംബൈ വിമാനം അവിടെയുണ്ടായിരുന്നു. തുടര്ന്ന് നാഗ്പൂരില് നിന്നുള്ള വിമാനം ആകാശത്ത് തുടരാന് എയര് ട്രാഫിക് കണ്ട്രോളര് നിര്ദ്ദേശം നല്കി.

ഇതേ തുടര്ന്ന് മറ്റ് വിമാനങ്ങള് വൈകിയാണ് പുറപ്പെടുന്നത്.