മന്ത്രി ആര്യാടന് മുഹമ്മദ്. മുല്ലപ്പെരിയാര് അണക്കെട്ട് ഉയര്ത്തിയ ആശങ്കയുടെ പശ്ചാത്തലത്തില് ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കികളഞ്ഞതാണ് ഇതിനു കാരണമെന്നും ആര്യാടന് നിയമസഭയില് വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവില് ലോഡ്ഷെഡിംഗ് ഇല്ല. മറ്റ് സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില് സംസ്ഥാനത്ത് ലോഡ് ഷെഡിംഗിന് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാമില് വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ 700 മെഗാവാട്ട് വൈദ്യുതി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. പീക്ക് സമയങ്ങളില് യൂണിറ്റിന് 15-16 രൂപ നീരക്കിലാണ് ഇപ്പോള് വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം നിയമ സഭയില് വ്യക്തമാക്കി.