തീവ്രവാദ നിയമം പരിഷ്കരിക്കാന് ഫ്രഞ്ച് സര്ക്കാര് തീരുമാനിച്ചു. തൗലൗസില് ഏഴു പേരെ വെടിവച്ചു കൊന്ന പശ്ചാത്തലത്തിലാണിത്. ഇനി മുതല് തീവ്രവാദ സൈറ്റുകള് നോക്കുന്നവര്ക്കു ജയില്ശിക്ഷ ലഭിക്കുമെന്നു പ്രസിഡന്റ് നിക്കോളാസ് സര്ക്കോസി അറിയിച്ചു. ഇത് ഉള്പ്പെടെ നിരവധി നിര്ദേശങ്ങളാണു സര്ക്കാര് പരിഗണിക്കുന്നത്. എന്നാല് നിയമം പ്രായോഗികമല്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ജൂതവിദ്യാലയത്തിനു മുന്നില് മൂന്നു കുട്ടികള് ഉള്പ്പെടെ നാലു പേരെയാണു വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു.