Sunday, May 2
ത്യാഗത്തിന് മധുരം (അനിയത്തിയുടെ കവിത)
ത്യാഗത്തിന് മധുരം
പൂവിടാന്‍ കൊതിച്ചിരുന്ന പൊന്മരമേ
നിന്റെ വിങ്ങലുകള്‍ ഞാനറിഞ്ഞിരുന്നെ
പൊന്നോണം വന്നാലും
പൂക്കാലം വന്നാലും നീ പൂവിടുകയില്ലയിരുന്നു
നിന്റെ ശാഖകള്‍ ഇപ്പോള്‍ നിറഞ്ഞു തുളുമ്പുന്നു
കായ് കനികളാലും പൂക്കളാലും
നിന്റെ സന്തോഷങ്ങള്‍ എല്ലാം മറന്നൂ നീ
ഞങ്ങള്‍ക്ക് സന്തോഷം നല്കുന്നു
നിന് ജീവന് ബലിയര്പ്പിചപ്പോഴും നീ
ശാഖകള്‍ ഞങ്ങള്‍ക്കായി നല്കുന്നു
മക്കളാം കായ്കനികള്‍ നല്‍കിയെന്നും
മധുരങ്ങള്‍ ഞങ്ങള്‍ക്കായി ഏകുന്നു
ആ മധുരത്തിന് അല്പം കൈപ്പവശേഷിക്കുന്നു ..
നിന് കണ്ണീരിന് രുചിയവശേഷിക്കുന്നു
എന്നും നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞിടുന്നു
പൊട്ടികരഞ്ഞിടുന്നു....
നിന് ത്യാഗങ്ങള്‍ ഞാന്‍ ഓര്‍ത്തിടുന്നു....
Labels:
അനിയത്തിയുടെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
8 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..