പത്തു രൂപയുടെ ജൈത്രയാത്ര അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഒരു പേപ്പര്‍ നോട്ടിന്റെ കാലാവധി 9-10 മാസമായിരിക്കെ ഇപ്പോഴുള്ള പത്തു രൂപ നോട്ടുകള്‍ പതിയെ മാറ്റി പത്തു രൂപയുടെ കോയിനുകള്‍ കൊണ്ട് വരുവാന്‍ ആണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. 2009 മുതല്‍ തന്നെ പത്തു രൂപ കോയിനുകള്‍ വിപണിയിലുണ്ട്. മെല്ലെ ബാക്കിയുള പത്തു രൂപ നോട്ടുകള്‍ കൂടി കോയിന്‍ യുഗത്തിലേക്ക് മാറ്റുവാന്‍ ആണ് ബാങ്കിന്റെ തീരുമാനം. ലോക്സഭയില്‍ മന്ത്രി നമോ നാരായണ്‍ മീന അറിയിച്ചതാണ് ഈ വിവരം.
അതെ സമയം ഈ മാറ്റം എത്ര കാലം കൊണ്ട് നടക്കും എന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കോയിന്‍ ലഭ്യതയെ അനുസരിച്ചിരിക്കും അതിന്റെ വേഗത എന്ന് മന്ത്രി മറുപടി പറഞ്ഞു. ഒരു പത്തു രൂപ നോട്ട് ഉണ്ടാക്കുവാനുള്ള ചെലവ് 96 പൈസയാണ്. അതെ സമയം ഒരു പത്തു രൂപ കോയിന്‍ ഉണ്ടാക്കുവാനുള്ള ചിലവാകട്ടെ 6 രൂപ 10 പൈസയും. എന്നാല്‍ രണ്ടും തമ്മില്‍ ആയുസ്സ് താരതമ്യം ചെയ്യുമ്പോള്‍ ഗവണ്മെന്റിനു ലാഭം കോയിന്‍ ഉണ്ടാക്കുക തന്നെയാണ്. മന്ത്രി പറഞ്ഞു.
മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഇന്ത്യ നോട്ടുകള്‍ ഉണ്ടാക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നു മന്ത്രി ചിദംബരം അറിയിച്ചു. അതെ സമയം ഇന്ത്യയില്‍ എത്രമാത്രം കള്ളനോട്ടുകള്‍ ആണ് വിപണിയില്‍ ഉള്ളത് എന്നതിനെ കുറിച്ച് കണക്കുകള്‍ ലഭ്യമല്ലെന്ന് മന്ത്രി അറിയിച്ചു.
Credit:BooLokam
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..