പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരെ,
കുറച്ചു നാളുകള്‍ക്ക് ശേഷമാണു ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് എന്റെ ബ്ലോഗില്‍ ഇടുന്നത്..പഠന തിരക്കുകള്‍ കാരണം ഈ വര്ഷം അധികമായി എനിക്കെന്റെ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.എല്ലാവര്ക്കും അറിയാമല്ലോ .ഞാന്‍ ഈ വര്ഷം പത്താം താരമായിരുന്നു..അത് കൊണ്ട് തന്നെ ബ്ലോഗ് പണിയൊന്നും അധികം വേണ്ട എന്ന് തീരുമാനിച്ചിരുന്നു.ഏതായാലും ഇന്നലെ എന്റെ പരീക്ഷയുടെ റിസള്‍ട്ട് വന്നു.അത് ഓര്‍ക്കാന്‍ കൂടി വയ്യായിരുന്നു.റിസള്‍ട്ട് എന്താവും എന്നുള്ള ആശങ്കയിലായിരുന്നു ഞാന്‍ .
രാവിലെ പതിനൊന്നര മണിക്കായിരുന്നു റിസള്‍ട്ട് പ്രഖ്യാപനം ..എന്നാല്‍ ആകാംക്ഷ കാരണം എനിക്ക് ഇന്നലെ ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല.മത്സ് ബ്ലോഗില്‍ ചില വിഷയങ്ങളുടെ ഉത്തര സൂചിക കൊടുത്തപ്പോള്‍ ഞാന്‍ കുറച്ചൊന്നു ഭയന്നിരുന്നു.എന്നാല്‍ റിസള്‍ട്ട് കണ്ടതോടെ ആ ഭയം അങ്ങ് പോയി.മുഴുവന്‍ വിഷയങ്ങളിലും എ + നേടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കുഴപ്പമില്ലാത്ത ഗ്രേഡ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.എട്ടു വിഷയങ്ങളില്‍ എ + ഗ്രേഡ് ഉം രണ്ടു വിഷയത്തില്‍ എ ഗ്രേഡ് ഉം എനിക്ക് ലഭിച്ചു.എന്തായാലും ഈ റിസള്‍ട്ട് ഞാന്‍ വളരെ സന്തോഷവാനാണ്.ഇതിനൊപ്പം എന്റെ വിദ്യാലയത്തിലെ 97 ശതമാനം കുട്ടികള്‍ വിജയിക്കുകയും ചെയുതു.ഈ സന്തോഷം എല്ലാ ബ്ലോഗ് വായനക്കാരോടും ഞാന്‍ പങ്കു വയ്ക്കട്ടെ..എനിക്ക് മോശമല്ലാത്ത ഒരു റിസള്‍ട്ട് സമ്മാനിച്ച ദൈവത്തിനും,എന്റെ അധ്യാപകര്‍ക്കും,കൂട്ടുകാര്‍ക്കും,പഠിക്കാന്‍ സൗകര്യം ഒരുക്കി തന്ന എന്റെ മാതാ പിതാക്കള്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.
----------------------------------------------------------------------------
Thread Updated- Revaluation Result Added
30 Comments:
visit
http://velliricapattanam.blogspot.in/
പത്താം തരം നല്ല മാര്‍കോടെ പാസ്സയത്തില്‍ നാഥനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുക. പ്ലസ് ടു വിനു അഡ്മിഷന്‍ കിട്ടുന്നതോടെ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് ലൈസെന്‍സ് എടുക്കാനോ സിം കാര്‍ഡ് എടുക്കനോ മാത്രം ആയി ഒതുങ്ങി തീരുന്നില്ല എന്ന് മനസ്സിലാക്കുക. കാറ്റ് പോലെയുള്ള ഇന്ത്യയിലെ ഈറ്റവും വലിയ എന്ട്രന്‍സ് പരീക്ഷകളില്‍ ഐ ഐ എം പോലുള്ള സ്ഥാപനങ്ങളില്‍ പത്താം ക്ലാസ്സ് മാര്‍ക്കും കഴിഞ്ഞ വര്ഷം മുതല്‍ നോക്കി തുടങ്ങി.
സ്വപ്‌നങ്ങള്‍ നെയ്തെടുക്കണം ... ആസധ്യമാനെന്നു തോന്നിയേക്കാം ... രാമേശ്വരം ഗ്രാമത്തില്‍ പത്രം വിറ്റു നടന്ന കൊച്ചു പയ്യന്‍ അബ്ദുല്‍ കലാം പിന്നീട് ഇന്ത്യയുടെ പ്രസിഡന്റ് വരെ എത്തിയെങ്കില്‍ ....എന്ന് കൊണ്ട് നമ്മുക്കും ആയിക്കൂടാ ?.... വിജയ രഹസ്യം അദ്ധേഹത്തിന്റെ വാക്കുകളിലൂടെ ശ്രവിക്കാം
Dream, Dream and Dream
Dream transforms into thoughts
Thoughts results into action.
നന്മ നേരുന്നു ...... BE POSITIVE !!!
ThanKS
مبروك مبرووك مبروووك الف مبروك
باركة اللة لنا و لكم
اللة زدنى علماً نافعا yenne sthha prarthikkuka
.ആശംസകള്‍
http://musiqlive.blogspot.com/
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..