ബാങ്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് വെബ്സൈറ്റുകള്‍ എന്നിവയാണ് ഹാക്കര്‍മാരുടെ ഇഷ്ട കേന്ദ്രങ്ങള്‍. ഇത്തരം സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിലൂടെ വരുമാന നേട്ടം കൈവരിക്കാനും സാധിക്കും. ഇതിനാല്‍ തന്നെ മിക്ക വാണിജ്യ സ്ഥാപനങ്ങളുടെയും സൈറ്റുകള്‍ ഭീതിയിലാണ്. സെര്‍ച്ച് എഞ്ചിന്‍ വഴി സൈറ്റുകള്‍ തിരയുന്നവര്‍ക്ക് യഥര്‍ത്ഥ സൈറ്റ് കണ്ടെത്താന്‍ സാധിക്കുന്നില്ല.
വിവരസാങ്കേതിക ലോകത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. 2010 ഹാക്കര്‍മാരുടെ വര്‍ഷമായിരിക്കുമെന്ന് നെറ്റ് വിദഗ്ധര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ് സുരക്ഷാ കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം 2010ല്‍ സോഷ്യല്‍ മീഡിയകളായിരിക്കും ഹാക്കര്‍മാരുടെ ഇഷ്ടയിടമെന്നാണ് കരുതുന്നത്. ഇതിനാല്‍ തന്നെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, മൈസ്പേസ് എന്നീ സൈറ്റുകള്‍ക്ക് നേരെ ഹാക്കര്‍മാരുടെ ആക്രമണം വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ നെറ്റ്ലോകത്ത് ഏറ്റവും ജനപ്രീതി നേടിയ മേഖലയാണ് സോഷ്യല്‍ മീഡിയകള്‍. അതിനാല്‍ തന്നെ അത്തരം സൈറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഹാക്കര്‍മാരുടെ പ്രവര്‍ത്തനവുമെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെയുണ്ടായ നിരവധി ഹാക്കിംഗ് ശ്രമങ്ങള്‍ നടന്നത് ഫേസ്ബുക്ക്, ട്വിറ്റര്‍ സൈറ്റുകള്‍ക്കെതിരെയായിരുന്നു.
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..