ഭീകര മുഖവുമായി ചിരിക്കുന്നവര്‍
നാടുകള്‍ തോറും പൊയ്മുഖമണിഞ്ഞവര്‍
ഒളിച്ചു കളിച്ചീടുന്നു…
അയ്യോ,ദൈവമേ ചുറ്റും കാണുന്നു
സുന്ദര വ്യാജന്മാരെ..
മനസ്സില്‍ മറ്റെന്തെല്ലാമോ നിറച്ചു
ആദ്യം സ്വാമി പിന്നെ കള്ളന്
എന്തെല്ലാം കാണാം…
പുലിത്തോല് വില്‍ക്കും സ്വാമിമാരും
തോക്കുകള്‍ ചൂണ്ടും ഭദ്രന്മാരും
നമ്മുടെ നാട് മുടിക്കുന്നു.
മനസ്സ് നിറയെ വിഷവുമേന്തി
അവര്‍ മുഖമ്മൂടി അണിയുന്നു…
അവര്‍ വഴി തെറ്റിക്കുന്നു കിടാങ്ങളെ..
മധുരം കാട്ടി, മിട്ടായി കാട്ടി
കവരുന്നു അവര്‍ ലക്ഷങ്ങള്‍..
നാട് കാക്കും ഏമാന്മാര്ക്കും
ചില പൊയ് മുഖങ്ങള്‍.
ആരും വീഴും കാപട്യമവര്
മനസ്സില്‍ നിറയെ ദുശ്ചിന്തകളും..
ഇന്നും കാണും അമൃതുകളെല്ലാം
കാളക്കൂടം ആയേക്കാം…
ആയിരമായിരം വേഷങ്ങളേന്തി
അവര്‍ നാട് എരിച്ചീടുന്നു.
എത്ര സ്വാമിമാര്‍, ആള്‍ദൈവങ്ങള്‍
കള്ളന്മാരകുന്നു.
കോടികള്‍ കവരും ഏമാന്മാരും
നാട് മുടിച്ചീടുന്നു.
എന്നെ പടച്ചവനെ, എങ്ങനെ
മാറുമീ നാടും, കാലവും…
3 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..