എന്റെ സ്കൂളില്‍ ഈ വര്ഷം നാലു അധ്യാപകര്‍ പിരിഞ്ഞു പോകുന്നു.സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുമിച്ചു നാലു അധ്യാപകര്‍ പിരിഞ്ഞു പോകുന്നത്.മാത്രമല്ല ഈ വര്ഷം പിരിഞ്ഞു പോകുന്ന നാലു പേരുടെ കൂട്ടത്തില്‍ ഹെഡ് മിസ്ട്രസ്സ് കൂടിയുണ്ട് .ഹെട്മിസ്ട്രസ്സ് ശ്രീ ദേവി ടീച്ചര്‍,രവി മസ്ടര്‍,ചന്ദ്രന്‍ മസ്ടര്‍,അബ്ദു റഹിമാന്‍ മസ്ടര്‍ എന്നിവരാണ് ഈ വര്ഷം ഞങ്ങളുടെ സ്കൂളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത്.ഗംഭീരമായ ഒരു യാത്രയയപ്പ് സമ്മേളനം മാര്‍ച്ച് 4 ആം തിയ്യതി സ്കൂളില്‍ വച്ച് നടന്നു.സ്കൂളിലെ വിവിധ ക്ലുബുകളുടെയും വിദ്യാര്‍ത്ഥികളുടെയും വക ഉപഹാരങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കി.
മറുപടി പ്രസംഗത്തിനിടെ ശ്രീ ദേവി ടീച്ചര്‍ തേങ്ങിക്കരഞ്ഞു..നീണ്ട വര്‍ഷത്തെ സേവനത്തിനു ശേഷം കൊഴിഞ്ഞു പോകുന്ന നാലു അധ്യാപകര്‍ക്കും ദീര്‍ഘായുസ്സും സൌഖ്യവും നേരുന്നു..
Subscribe to:
Post Comments (Atom)
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..