കൂട്ടിലെ കുഞ്ഞു പക്ഷി
വീട്ടില്‍ തനിച്ചിരുന്നലസമായി വിങ്ങി
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..
മനസ്സിലെ നോവുകള്‍ മറക്കാന്‍
ശ്രമിക്കുമ്പോള്‍ പിന്നെയും-
പിന്നെയും വിങ്ങി വിങ്ങി ..
കൂട്ടുകാര്‍ക്കൊപ്പം മാനം
നോക്കിപ്പറക്കുവാന്‍
തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..
അവള് ചിറകുകള് ആദ്യമായൊന്നനക്കി..
തളരുന്നു ചിറകുകള്...
പൊഴിയുന്നു തന്
പുള്ളികളുള്ള തൂവലുകള്‍
തളരുന്നു കാലുകള്‍
അടയുന്നു ഇമകള്‍
ചിറകോ തളര്ന്നവള് താഴെ വീണു....
ചെറുപ്പത്തിലുള്ള തന് ഓര്‍മകളെല്ലാം
എന്‍ മനസ്സില്‍ നിന്നും പോയകന്നു...
തളര്‍ന്ന ശരീരങ്ങള്‍ ഒന്നടക്കി
അവള് ആകാശത്തോട് വിട പറഞ്ഞു..
ശിഫ.പി
Wednesday, March 3
Subscribe to:
Post Comments (Atom)
2 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..