മനസ്സിലെ വിങ്ങലുകള്‍
ഒരു കൊച്ചു പ്രഭാതം
മിന്നി മറഞ്ഞു
രാവിന് ചന്ദ്രന്‍
സ്വാഗതമോതി
പച്ചക്കിളികള്‍ തന്‍
പാട്ടുകളെല്ലാം
എന്‍ കാതുകളില്‍ നിന്നും
മാഞ്ഞു പോയി..
ഇനിയൊരു സംഗീതം
കേള്‍ക്കുവാനായുള്ള-
ഭാഗ്യമെന്‍ ജീവിതത്തില്‍ വരുമോ..
മറഞ്ഞ പ്രഭാതങ്ങള്‍
പച്ച വയലുകള്‍
ജീവിതത്തില്‍ ഇനി വന്നിടുമോ..
ഇരുട്ടിലായ് മുങ്ങിയെന്‍ കേരളനാടിന്‍
ഭാവി നശിപ്പിച്ചതാരാണ്..
മനസ്സിലെ ചെറു കൊച്ചു-
പാട്ടിന്റെ ഈരടി
എന്നുള്ളില്‍ നിന്നും കാലിട്ടടിക്കുന്നു...
ഇനിയൊരു വീഴ്ചയെന്‍
ഗ്രാമത്തിനു വന്നാല്‍
തകരുമെന്‍ നാടിന്‍ ഐശ്വര്യം
പുലരും പ്രഭാതം
ഇനിയെന്നുള്ളില്‍
മടങ്ങി വന്നലെന്തു സന്തോഷം
എന്‍ ജീവിതത്തില്‍-
ഇനിയെന്ത് സന്തോഷം ....
ശിഫ.പി
Wednesday, March 3
Subscribe to:
Post Comments (Atom)
1 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..