അങ്ങനെ 19 ദിവസം നീണ്ടു നിന്ന മാമാങ്കത്തിന് ഒടുവില്‍ ഒളിമ്പിക്സ് കൊടിയിറങ്ങി..ഒത്തിരി നല്ല കഴ്ച്ചകള്‍ക്ക് ഒപ്പം നല്ല നേട്ടവും നേടാന്‍ നമ്മുടെ ഇന്ത്യക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനിക്കാം.120 കോടി ജനങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരരായി കാത്തിരുന്നെങ്കിലും പൊന്നണിയാന്‍ ഇന്ത്യക്ക് യോഗമുണ്ടായില്ല.രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം ഷൂട്ടിങ്ങില്‍ വിജയ്കുമാറും ഗുസ്തിയില്‍
സുശീല്‍കുമാറും വെള്ളിയും ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗ്, ബാഡ്മിന്റണില്‍ സൈന
നേവാള്‍, ബോക്‌സിങ്ങില്‍ മേരി കോം, ഗുസിതിയില്‍ യോഗേശ്വര്‍ ദത്ത് എന്നിവര്‍
വെങ്കലവും നേടി. ബെയ്ജിങ്ങില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമാണ്
ലഭിച്ചത്..ഇത്തവണ മെഡല്‍നേട്ടം ഇരട്ടിയാക്കിയെങ്കിലും സ്വര്‍ണമില്ലാത്തത് നിരാശാജനകമായി. ഒളിമ്പിക് പതാക ഇനി ബ്രസീലിലെ റിയോഡി ജനൈറോയിലേക്ക്.
മലയാളിയായ ടിന്റു ലുക്കയുറെയും ,ഇര്ഫന്റെയും നല്ല പ്രകടനങ്ങള്‍ ഒളിമ്പിക്സ് വേദിയില്‍ എടുത്തു പറയേണ്ടതായിരുന്നു...ലോകം മുഴുവന്‍ ആവേശത്തോടെ ആസ്വദിച്ച ഒരു കായിക മാമാങ്കത്തില്‍ ഇന്ത്യയുടെ പേര് ഉയര്തിക്കനിച്ച എല്ലാവര്ക്കും അഭിനന്ദങ്ങളും നന്ദിയും നേരുന്നു...അടുത്ത വര്ഷം ഇതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടങ്ങള്‍ ഇവര്‍ക്ക് കാഴ്ച വയ്ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ചില ഒളിമ്പിക്സ് ദ്രിശ്യങ്ങള്‍ ഇവിടെ ഇടുന്നു
8 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..