പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരെ,
വളരെ സന്തോഷത്തോടെയാണ് ഞാന്‍ ഈ
പോസ്റ്റ് ഇടുന്നത്,.,.ഇന്ന് മെയ് 30 .കൃത്യമായി പറഞ്ഞാല്‍ 2009
സെപ്റ്റംബര്‍ 18 ആം തിയതി മണാശ്ശേരി ബി ആര് സി യില്‍ വച്ച് നടന്ന ഐ ടി
ക്യാമ്പിലാണ് ഞാന്‍ ബ്ലോഗ് നിര്മിക്കുന്നതിനെക്കുരിച്ചു പഠിച്ചത്..അന്ന്
അവിടെ ട്രെയിനെര്‍ മാരായി വന്ന പോള്‍ മാസ്റ്റര്‍,മനോജ് മാസ്റ്റര്‍,സുപ്രിയ
ടീച്ചര്‍ തുടങ്ങിയവരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു..അന്ന് അവിടെ വച്ച്
ബ്ലോഗ് ഉണ്ടാക്കുന്നതെങ്ങനെ എന്ന് അവര്‍ എനിക്ക് പഠിപ്പിച്ചു തന്നു..സംഗതി
അല്പം രസമായി തോന്നിയതിനാല്‍ ഞാന്‍ എന്റെ അനിയത്തിയുടെ കുറച്ചു കവിതകള്‍
ഇട്ടു..അങ്ങനെയാണ് ഞാനും ഒരു ബ്ലോഗ്ഗര്‍ ആകുന്നതു..പിന്നീട്
എനിക്കറിയാവുന്നതും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് എനിക്ക് തോന്നുത്തതും
എല്ലാം ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു..ഇപ്പോള്‍ എന്റെ ബ്ലോഗ് ഉണ്ടായിട്ടു
രണ്ടു വര്‍ഷം കഴിഞ്ഞു..ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ആരഭിച്ച ബ്ലോഗ്
പത്തില്‍ എത്തിയപ്പോള്‍ എത്രയോ വലുതായിരിക്കുന്നു.
ഇന്നത്തോടെ എന്റെ ബ്ലോഗില്‍ 12,800 വന്നു പോയിരിക്കുന്നു.ഇത് എന്റെ 102 ആം പോസ്റ്റ് ആണ്..ഇത് വരെ എന്റെ ബ്ലോഗില്‍ 280 കമന്റ് പബ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നു..ഇതെല്ലം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു..ഈ വര്‍ഷം പത്താം ക്ലാസ്സ് ആയതിനാല്‍ അധികം പോസ്റ്റ് ഒന്നും ഇടാന്‍ കഴിഞ്ഞിരുന്നില്ല ..എങ്കിലും ഇപ്പോഴത്തെ എന്റെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ കഴിയുന്നില്ല..എന്റെ ജീവിതത്തില്‍ ഒട്ടേറെ പുരോഗതി സൃഷ്ടിച്ച ഒന്നാണ് ഈ ബ്ലോഗ്..ഇത്തിരി നേരം എന്നാണ് പേരെങ്കിലും എന്റെ ഒത്തിരി നേരം ഞാന്‍ ഇവിടെയാണ് ചിലവഴിക്കാര്..ഒരുപാട് നല്ല സുഹൃത്തുക്കളെ പരിചയപ്പെടാനും ടെക്നോളജി യുടെ വികാസം നേരിട്ട് മനസ്സിലാക്കാനും എന്നെ സഹായിച്ചത് എന്റെ ഈ ബ്ലോഗ് ആണ്.
.ഇന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ ചില ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ആവശ്യമില്ലാത്തത് നീക്കം ചെയ്യുകയും ചെയ്തു..ഒപ്പം ബ്ലോഗ് തീം ഒന്ന് ചേഞ്ച് ചെയ്തു..പുതിയ സ്റ്റൈല്‍ നെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു..ഇത്രയും കാലം എന്നെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്ത എല്ലാവര്ക്കും ബ്ലോഗ് സന്തര്ഷിക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവര്ക്കും ഞാന്‍ എന്റെ ഒരായിരം നന്ദി അറിയിക്കുന്നു..ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു..നിങ്ങളുടെ പ്രോത്സഹനമില്ലാതെ ബ്ലോഗിങ്ങ് കഴിയില്ല എന്നോര്‍ക്കണേ...കമന്റ് ഇടാന്‍ മറക്കരുതേ...ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുത്തു നിങ്ങളുടെ പരിചയക്കാരെയും എന്റെ ബ്ലോഗ് കാണാന്‍ ക്ഷണിക്കണേ
26 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..