Monday, September 20
എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍.....
ഇന്ന് 19.9.2010 ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം ജന്മ ദിനം.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19 നു ആയിരുന്നു എന്റെ ഈ ബ്ലോഗിന്റെ പിറവി.പൌള്‍ മാസ്റ്റര്‍,സുപ്രിയ ടീച്ചര്‍,മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ അന്ന് തന്ന ക്ലാസ്സ് അനുസരിച്ചാണ് ഞാന്‍ ബ്ലോഗ് നിര്‍മ്മിച്ചത്.എന്നാല്‍ ഇന്ന് ഈ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍.ഒരു തമാശയ്ക്ക് നിര്‍മ്മിച്ച എന്റെ ഈ കൊച്ചു ബ്ലോഗില്‍ ഇന്ന് നൂറോളം പോസ്റ്റുകള്‍,ആറായിരത്തോളം സന്ദര്‍ശകര്‍.ഇത് വെറും ഒരു സ്വപ്നം പോലെ തോന്നുന്നു.പേര് പോലെ തന്നെ ഇത്തിരി നേരം ഞാന്‍ ചിലവഴിക്കുന്ന ഈ ബ്ലോഗ് അത് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.ഇന്ന് എന്റെ സന്തോഷം വളരെ വലുതാണ്.
ആദ്യമായി ബ്ലോഗറില്‍ പോയതും ബ്ലാങ്ക് ബ്ലോഗ് നിര്‍മിച്ചതും എല്ലാം ഇന്നലെ എന്ന പോലെ ഓര്‍മ്മ വരുന്നു.എന്റെ ഈ ബ്ലോഗ് ഇത്രയും കലാം നില നില്ക്കാന്‍ കാരണം സന്ദര്‍ശകരുടെ അഭിപ്രായങ്ങളാണ്.എന്റെ ഈ വിജയം ബ്ലോഗ് സന്ദര്‍ശകരുടെ പ്രോത്സാഹനമാണ്.എല്ലാ ബ്ലോഗ് സന്ദര്‍ശകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.ബ്ലോഗ് ല് കമന്റ് ഇടുന്നവര്‍ക്കും ഒരുപാടു നന്ദി.
ഈ അവസരത്തില്‍ ബ്ലോഗില്‍ പലപ്പോഴും കമന്റ് ഇടുന്ന ജനാര്‍ദനന്‍ മാസ്റ്റര്‍ നു ഒരു സ്പെഷ്യല്‍ നന്ദിയും ഞാന്‍ അറിയിക്കുന്നു.സര്‍ ന്റെ അഭിപ്രായങ്ങള്‍ വളരെ ഉപകാരപ്രദമാണ്.ബ്ലോഗിലെ കുറവുകളും തെറ്റുകളും എല്ലാം സര്‍ കമന്റ് ലൂടെ അറിയിക്കാറുണ്ട്.അത് എനിക്ക് വളരെ ഉപകരപ്പെടരുണ്ട്.ഇത് പോലെ ഒട്ടേറെ കമന്റ് ഉകളുടെ പ്രോത്സാഹനമാണ് എന്റെ ബ്ലോഗിന്റെ ജീവന്‍.ബ്ലോഗില്‍ പലരും കമന്റ് ഇടാറുണ്ട്.പേരെടുത്തു പറയുന്നില്ലെങ്കിലും എന്റെ ആയിരമായിരം നന്ദി ഞാന്‍ അറിയിക്കുന്നു...ഇനിയും എന്റെ ബ്ലോഗ് സന്ദര്ഷിക്കണേ എന്ന് എല്ലാവരോടും പറഞ്ഞു കൊണ്ട് ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Labels:
എന്റെ സൃഷ്ടികള്‍,
വിശേഷ ദിനങ്ങള്‍
Subscribe to:
Post Comments (Atom)
11 Comments:
വളരെയേറെ സന്തോഷമുണ്ട്.
ഇനിയും വളരെയേറെ വര്‍ഷങ്ങളിലേക്ക് മോന്റെ ബ്ലോഗിംഗ് തുടരട്ടെ, വളര്‍ന്നു വലുതാവട്ടെ.
തെറ്റുകള്‍ വരുത്താത്ത മനുഷ്യരില്ല. തിരുത്തലും ഒരിക്കല്‍ വരുത്തിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കലുമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്.
ശിഫയുടെ അടുത്ത കവിത എപ്പോഴാണ് വരുന്നത്.
ഈ പിറന്നാള്‍ വേളയില്‍ അവളേയും അഭിനന്ദിക്കുന്നു.
അബ്ദുസ്സാറിനും നഫീസ ടീച്ചര്‍ക്കും എന്റെ അന്വേഷണം കാണിച്ചു കൊടുക്കുക.
പഠന കാര്യങ്ങളിലും നല്ല പോലെ ശ്രദ്ധിക്കണം.
ഒരിക്കല്‍ക്കൂടി എല്ലാ ഭാവുകങ്ങളും
ഒരു കാര്യം സൂചിപ്പിക്കട്ടെ
ഈ ബ്ലോഗിന്റെ header ആയി കൊടുത്തിരിക്കുന്ന ചിത്രം ഒന്ന് കൂടി അപ്‌ലോഡ് ചെയ്ത ശേഷം Instead of title and description എന്ന ഭാഗം ടിക്ക് ചെയ്തു സേവ് ചെയ്‌താല്‍ വളരെ ചെറുതായി കൊടുത്തിരിക്കുന്ന 'ഇത്തിരി നേരം'എന്ന തലക്കെട്ട് ഒഴിവാകും (അറിവുള്ള ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ഇത് ചെയ്യാവൂ എന്ന് പ്രത്യേകം പറയുന്നു ...കേട്ടോ :) )
ഇനിയും ഒരുപാട് ദൂരം പോകട്ടെ.
Ya he visto algunos hay ...
[url=http://www.eseloow.com/]Ivan[/url]
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..