Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Monday, September 13

വിനോദയാത്ര







എന്റെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു വീഗലാന്ഡ് വാട്ടര്‍ പാര്‍കില്‍ പോകണം എന്നുള്ളത്.ഒടുവില്‍ എന്റെയും അനിയത്തിയുടെയും നിരന്തര പ്രേരണ മൂലം ഞങ്ങള്‍ വീഗലാന്ഡ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.ഈ വര്‍ഷത്തെ ചെറിയ പെരുന്നാളിന്റെ പിറ്റേ ദിവസം രാവിലെ 4 മണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.ഒപ്പം എന്റെ രണ്ടു അമ്മാവന്മാരും അവരുടെ കുടുംബവും ഉണ്ടായിരുന്നു.അവരെ കൂട്ടിയത് കൊണ്ട് ഒരു ഗുണം ഉണ്ടായി.വണ്ടിയില്‍ നിന്ന് ഒരിക്കലും ബോര്‍ അടിച്ചില്ല.നല്ല കിടിലന്‍ തമാശകള്‍.ടിന്റു മോന്റെ തമാശകള്‍ തോറ്റു പോകുന്ന നല്ല സൂപ്പര്‍ തമാശകള്‍ നോണ്‍ സ്റ്റോപ്പ്‌ ആയി വന്നു കൊണ്ടിരുന്നു.ബടായി പറഞ്ഞും ചായ കുടിച്ചും അവിടെത്തിയപ്പോള്‍ മണി 10 കഴിഞ്ഞു.140 cm നീളത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ഫുള്‍ ടിക്കറ്റ്‌ എടുക്കണമായിരുന്നു.ഞാന്‍ 145 cm നീളം ഉണ്ടായിരുന്നു.അപ്പോഴാണ് നീളത്തിന്റെ വില മനസ്സിലാവുന്നത്.സാധാരണ നീളമില്ല എന്ന് പറഞ്ഞു കൂട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു.വീഗാലാന്ഡ് ന്റെ ഉള്ളില്‍ കയറിയപ്പോള്‍ എന്റെ തല ഒന്ന് കറങ്ങി.കാരണം ഇന്ത്യ രാജ്യത്തെ പകുതി ജനത്തെയും അവിടെ കാണാമായിരുന്നു.ഹൌ അവിടെ അന്നയിരുന്നിരിക്കാം ഏറ്റവും അധികം ആള്‍ക്കാര്‍ വന്നിരുന്നത്.അതിനാല്‍ തന്നെ അന്ന് വരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.ഒരു റൈഡ് ല് കയറാന്‍ അര മണിക്കൂര്‍ ക്യൂ നില്‍ക്കണം .എന്നാലും അതിരില്ലാത്ത സന്തോഷത്തോടെ ഞാന്‍ മിക്ക ഐറ്റത്തിലും കയറി.പക്ഷെ സ്ട്രികിംഗ് കാര്‍ ലെ ക്യൂ കണ്ടപ്പോള്‍ ഞാന്‍ അങ്ങോട്ടടുത്തതെയില്ല.ഉച്ച ഭക്ഷണത്തിനു(നല്ല ചിക്കന്‍ ബിരിയാണി) ശേഷം ഓടിച്ചെന്ന്‍ വേവ് പൂളിലേക്ക് ഒറ്റച്ചാട്ടം.കുറെ നേരം അവിടെ നീരാടി(നീന്തം അറിയില്ല).പിന്നെ കുറച്ചു വാട്ടര്‍ ഐറ്റെത്തില്‍ കയറി.പിന്നെ ഒരു ചായ കുടിച്ചു.ശേഷം ഞാന്‍ അമ്മാവനൊപ്പം വാണ്ടെര്‍ സ്പ്ലാഷ് ല് കയറി.അയ്യോ ഓര്‍ക്കാന്‍ വയ്യ.എന്തൊരു ചാട്ടമായിരുന്നു.ഞാന്‍ കണ്ണടച്ചു പോയി.പിന്നെ കുറച്ചു നേരം ലേസര്‍ ഷോ കണ്ടു.അപ്പോഴേക്കും വന്നവരെല്ലാം തിരിച്ചു പോവാന്‍ തുടങ്ങി.ആ തക്കം മുതലാക്കി ഞാന്‍ ബാക്കിയുണ്ടായിരുന്ന വാട്ടര്‍ രൈഡില്‍ കയറി.രാത്രി 8 മണിയോടെ ഞങ്ങള്‍ വണ്ടി തിരിച്ചു.ഇങ്ങോട്ട് പോരുമ്പോള്‍ വണ്ടിയില്‍ തമാശ ഇല്ലായിരുന്നു.ഉറക്കം മാത്രം.രാവിലെ 3 മണിയോടെ ഞങ്ങള്‍ തിരിച്ചെത്തി.പിന്നെ ഒരു 8 മണി വരെ ഒരു ഉറക്കം.വീഗലാന്ഡ് എന്ന സ്വപ്നം സത്യമായ സന്തോഷത്തിലായിരുന്നു ഞാന്‍.


അന്നെടുത്ത ഫോട്ടോസ്,വീഡിയോസ് എന്നിവ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ വീഡിയോ ഉടന്‍ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌.

11 Comments:

Unknown said...

Hari | (Maths) said...

Anees Hassan said...

ജനാര്‍ദ്ദനന്‍.സി.എം said...

Thasleem said...

Thasleem said...

ജനാര്‍ദ്ദനന്‍.സി.എം said...

Anonymous said...

മൻസൂർ അബ്ദു ചെറുവാടി said...

Kalavallabhan said...

Jishad Cronic said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..