Friday, February 26
ചുവപ്പ് ഗ്രഹം (എന്റെ അനുജത്തിയുടെ കവിത)
ചുവപ്പ് ഗ്രഹം
ഒരു രാവില്‍ മാനത്തു നോക്കിയിരിക്കെ
നക്ഷത്ര കൂട്ടങ്ങള്‍ പുഞ്ചിരിച്ചു
രാവിന്റെ ചന്തം ആസ്വദിച്ചിരിക്കെ
അമ്പിളി മാമന്‍ മാടി വിളിച്ചു
എന്നെ അമ്പിളി മാമന്‍ മാടി വിളിച്ചു
മാനത്തെ അത്ഭുത കഥകള്‍ ഞാന്‍
ഓര്‍ത്തിരിക്കെ മെല്ലെ കണ്ണു ചിമ്മി
അകലെ ഞാന്‍ കണ്ടല്ലോ
വട്ടത്തില്‍ ഉള്ളൊരു ചുവന്നു തുടുത്തൊരു
ചുവപ്പ് ഗ്രഹം
അത് ചൊവ്വയായിരുന്നു ചുവന്ന ഗ്രഹം
സൌരയൂഥത്തിലെ എട്ടു ഗ്രഹങ്ങളില്‍
ചുവന്നു തുടുത്തതാണീ കുഞ്ഞു ഗ്രഹം
ചുവന്നു തുടുത്തതാണീ ചൊവ്വ
ശിഫ.പി
5.A
ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍
Labels:
അനിയത്തിയുടെ സൃഷ്ടികള്
Subscribe to:
Post Comments (Atom)
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..