Tuesday, January 26
സ്കൂളിലെ റിപബ്ലിക് ദിനാഘോഷം
ഇന്ന് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് എന്റെ സ്കൂളിലും ധാരാളം പരിപാടികള്‍ നടന്നു.രാവിലെ ഒന്‍പതു മണിക്ക് സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് പതാക ഉയര്‍ത്തി റിപബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.പതാകയ്ക്കു അകമ്പടിയായി പതാക ഗാനങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് ഹെഡ്മിസ്ട്രെസ്സ് ശ്രീ ദേവി ടീച്ചര്‍,മുരളി മാസ്റ്റര്‍,മാത്തച്ചന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഇവര്‍ 61 ആം റിപബ്ലിക് ദിനത്തെപ്പറ്റി ദീര്‍ഘ പ്രഭാഷണം നടത്താതെത്തന്നെ റിപബ്ലിക് നെ പ്പറ്റി എല്ലാമെല്ലാം കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.ഒടുവില്‍ അവിടെ ആരും പ്രതീക്ഷിക്കാത്തത് നടന്നു.ഹെഡ്മിസ്ട്രെസ്സ് റിപബ്ലിക് ദിനത്തോടനുബന്ധിച്ചു സംസാരിക്കാന്‍ എന്നെയും ശാമിലിനെയും ക്ഷണിച്ചു.അപ്രതീക്ഷിതമാണെങ്കിലും ഞാന്‍ ഒന്ന് പോയി രണ്ടു വാക്ക് സംസാരിച്ചു.കുളമായോ എന്നൊന്നും അറിയില്ല.പക്ഷെ ശാമില്‍ കലക്കി കെട്ടോ.പക്ഷെ എല്ലാവരും പറഞ്ഞത് നന്നായി എന്നാണ്.തുടര്‍ന്ന് സ്കൂളില്‍ മധുര വിതരണവും നടന്നു.
Labels:
എന്റെ സൃഷ്ടികള്
Subscribe to:
Post Comments (Atom)
4 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..