ഈ വര്‍ഷത്തെ കാലവര്‍ഷം എന്റെ നാട്ടില്‍ ശക്തിയോടെ ആഞ്ഞു പെയ്തു.പുഴ നിറഞ്ഞു കവിഞ്ഞു. അന്ന് വൈകുന്നേരം ഞങ്ങള്‍ സാധനങ്ങളെല്ലാം മുകളിലേക്ക് മാറ്റി.അപ്പ് സ്ടിര്‍ നിര്‍മ്മിച്ചത് ഭാഗ്യമായി. അന്ന് രാത്രി ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു.അപ്പോഴും വെള്ളം റോഡ് അരികിലുണ്ട്.രാവിലെ എഴുനെട്ടപ്പോള്‍ വെള്ളമതാ മുറ്റത്ത്.വെള്ളം കയരുമെന്നുരപ്പ്.വീട്ടിലേക്ക് ആവശ്യമായ മെഴുക് തിരി,പച്ചക്കറി,എന്നിവ ഞാന്‍ കുറുക്കു വഴിയിലൂടെ പോയി വാങ്ങി.കരണ്ട് ഇന്നലേ പോയിട്ടുണ്ട്.നേരം ഉച്ച.മഴ തുടരുന്നു.അയല്‍ പ്രദേശത്ത് നിന്നു പോലും ആള്‍ക്കാര്‍ ജക്കട്ടുമായി വന്നു കഴിഞ്ഞു .എനിക്കാണെങ്കില്‍ ട്യൂബിറ്റ് ഇറങ്ങാന്‍ കൊതിയാവുന്നു .വാപ്പയുടെ എതിര്‍പ്പുകള്‍ കാതോര്‍ക്കാതെ ഞാന്‍ ട്യൂബുമായി റോഡിലേക്കിറങ്ങി.എന്നെ മൂടുന്ന വെള്ളമുണ്ടു റോഡില്‍.ഇന്നു കുളി റോഡില്‍ വച്ചായിരുന്നു.രണ്ടു മണിക്കൂര്‍ ആ വെള്ളത്തില്‍ ഞാന്‍ കളിച്ചു.ഇടയ്ക്ക് ട്യൂബ് കൈമാറി ഞാന്‍ ജാക്കറ്റും വാങ്ങി.ഒടുവില്‍ മടുത്തപ്പോള്‍ കയറിപ്പോന്നു.ഞാന്‍ പോയപ്പോള്‍ അനിയത്തിയും പോന്നിരുന്നു.അവള്‍ പിന്നെ ഞാന്‍ കയറിയപ്പോഴും കയറിയില്ല.ഒടുവില്‍ വാപ്പ പറഞ്ഞതനുസരിച്ച് ഞാന്‍ അവളെ കൂട്ടികൊണ്ട് വന്നു.റോഡില്‍ നിറയെ ആളുകളായിരുന്നു.എന്റെ പ്രയക്കാരന് കൂടുതല്‍.എല്ലാവരുടെ കയ്യിലും ട്യൂബും ജക്കട്ടുമുണ്ട്.അമ്മമാര്‍ വിടാത്ത കുട്ടികള്‍ ഞങ്ങളെ നോക്കി കരയുന്നുണ്ടായിരുന്നു.പക്ഷെ സനു വന്നിരുന്നു കേട്ടോ.എന്ത് ചെയ്യാം വൈകുന്നേരം ആര് മണിയായപ്പോഴേക്കും വെള്ളം ഇറങ്ങി.പുഴ പഴയത് പോലായി.എന്താണെന്നറിയില്ല എനിക്കെന്തോ വിഷമം തോന്നി.ഹൊ എന്നാലും ആ ദുരിതം ഓര്‍ക്കാന്‍ കഴിയില്ല.അതിനെക്കാള്‍ ഭേതമാണിത് . കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കം..........
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കം .....ഉടന്‍ പ്രസിദ്ധീകരിക്കുന്നു.......
Saturday, October 31
Subscribe to:
Post Comments (Atom)
3 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..